തിരുവനന്തപുരം: ജനുവരി 30ന് ആചരിക്കേണ്ട മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷി ദിനം ഡിസംബര്‍ 30 ആചരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തിരുവനന്തപുരം പേരൂര്‍ക്കടയില്‍ കോണ്‍ഗ്രസ് പട്ടം ബ്‌ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗാന്ധിജിയുടെ രക്തസാക്ഷി ദിനം ഫോട്ടോ വച്ച് വിളക്ക് കൊളുത്തി ആചരിച്ചത്.
അബദ്ധം മനസിലാക്കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ ഫോട്ടോയും നിലവിളക്കും എടുത്തുമാറ്റി. ഇന്ന് രാവിലെയാണ് പേരൂര്‍ക്കടയില്‍ പട്ടം കോണ്‍ഗ്രസ് ബ്‌ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധിജിയുടെ ഫോട്ടോ വച്ച് വിളക്ക് കൊളുത്തി ഹാരാര്‍പ്പണം നടത്തി പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധിജിയുടെ രക്തസാക്ഷി ദിനം ആചരിച്ചത്.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്് മണ്ണാമൂല രാജന്റെ നേതൃത്വത്തിലായിരുന്നു പേരൂര്‍ക്കട ജംഗ്ഷനില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് മുമ്പില്‍ ഗാന്ധിജിയുടെ ചിത്രം വച്ച് ജനുവരി 30ന് ആചരിക്കേണ്ട മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷി ദിനം ഡിസംബര്‍ മുപ്പതായ ഇന്ന് ആചരിച്ചത്.
അബദ്ധം മനസിലാക്കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ ഫോട്ടോയും നിലവിളക്കും എടുത്തുമാറ്റി. കോണ്‍ഗ്രസ് നേതൃത്വംതന്നെ മഹാത്മാ ഗാന്ധിയെ ഇത്തരത്തില്‍ അപമാനിച്ചതില്‍ പ്രദേശത്തെ യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
പതിവില്ലാതെ ഗാന്ധിജിയുടെ ഫോട്ടോയില്‍ ഹാരാര്‍പ്പണം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നാട്ടുകാര്‍ കാര്യ തിരക്കിയപ്പോഴാണ് രാക്തസാക്ഷിദിനത്തെകുറിച്ച് നേതാക്കള്‍ വാ തോരാതെ പ്രസംഗിച്ചത്.എന്നാല്‍ അബദ്ധം മനസിലാക്കിയതിനെ തുടര്‍ന്ന് നേതാക്കളെല്ലാം സ്ഥലം വിട്ടു.
സംഭവം നാട്ടില്‍ ചര്‍ച്ചയായതോടെ അണികളെ വിട്ട് ഫ്‌ളക്‌സും ഹാരവും നിലവിളക്കുമെല്ലാം എടുത്തു മാറ്റുകയായിരുന്നു.കേണ്‍ഗ്രസ് നേതൃത്വം അറിയാതെ ബ്‌ളോക്ക് പ്രസിഡന്റെിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ പരിപാടിക്ക് പണപിരിവ് നടത്തിയെന്നും ആരോപണംമുണ്ട്.
Get real time update about this post categories directly on your device, subscribe now.