ഇവരെ ‘ചേര്‍ത്തു നിര്‍ത്തിയത് കൊച്ചി മെട്രോ’ ; ഇവര്‍ വിവാഹിതരായത് ഇങ്ങനെ

കൊച്ചി: സ്വന്തം വിവാഹത്തിന് കൃത്യസമയത്ത് എത്തണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമില്ല. അതുമാത്രമാണ് പാലക്കാട് സ്വദേശി രഞ്ജിത് കുമാറും ആഗ്രഹിച്ചത്. പക്ഷേ ട്രാഫിക്ക് സമ്മതിക്കില്ലെങ്കില്‍ എന്തു ചെയ്യും. ബ്ലോക്കിന് പേരു കേട്ട കൊച്ചിയില്‍ ഒടുവില്‍ ആശ്രയമായത് കൊച്ചി മെട്രോ.

ഡിസംബര്‍ 23നായിരുന്നു പാലക്കാട് സ്വദേശിയായ രഞ്ജിത് കുമാറിന്റെ വിവാഹം.130 കിലോമീറ്റര്‍ ദൂരെ എറണാകുളത്തായിരുന്നു വിവാഹവേദി. മൂന്നു മണിക്കൂര്‍ ദൂരം. ട്രാഫിക്ക് ബ്ലോക്കില്‍ പെടാതിരിക്കാന്‍ പുലര്‍ച്ചെ തന്നെ പുറപ്പെട്ടെങ്കിലും ഗതാഗത തടസ്സം നേരിട്ടതോടെ മുഹൂര്‍ത്തത്തിനുള്ളില്‍ വിവാഹ വേദിയില്‍ എത്താന്‍ സാധിക്കില്ലെന്ന അവസ്ഥ വന്നു. 11 മണിക്ക് ആലുവയിലെത്തിയെങ്കിലും വന്‍ ട്രാഫിക്ക്.

വിവാഹവേദിയിലെത്താന്‍ വൈകുമെന്ന് ഉറപ്പായതോടെ ആശ്രയം കൊച്ചി മെട്രോ.
ടിക്കറ്റ് എടുക്കുന്നതിനും നീണ്ട നിര. ഒടുവില്‍ അധികൃതരെ കണ്ട് തന്റെ വിവാഹമാണെന്നും ട്രാഫിക്ക് ജാം മൂലം യാത്ര തുടരാന്‍ സാധിക്കാത്തതിനാലാണ് മെട്രോയിലെത്തിയതെന്നും പറഞ്ഞപ്പോള്‍ അധികൃതര്‍ ടിക്കറ്റ് നല്‍കി. അങ്ങനെ സമയത്ത് വിവാഹവേദിയിലെത്തി.

കൊച്ചി മെട്രോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ രഞ്ജിത് കുമാറാണ് ഇക്കാര്യം വിവരിക്കുന്നത്.  കൊച്ചിമെട്രോയുടെ ‘കൊച്ചി വണ്‍’ സ്മാര്‍ട്ട് കാര്‍ഡും ദമ്പതികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. മെട്രോയില്‍ സൗജന്യ യാത്ര അനുവദിക്കുന്നതാണ് സ്മാര്‍ട് കാര്‍ഡ്.

ജീവിതം തൊടുന്നതാണ് കൊച്ചി മെട്രോ എന്നത് തങ്ങള്‍ അതിശയോക്തി പറയുകയല്ല എന്ന് വിഡിയോയില്‍ കൊച്ചി മെട്രോ അവകാശപ്പെടുകയും ദമ്പതികള്‍ക്ക് ആശംസ നേരുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News