ജര്‍മനിയിലെ ഒരു പ്രാദേശിക ഫുട്ബോള്‍ ടീമിന്‍റെ റെക്കോർഡ് തിരുത്താൻ ലോകത്തെ മറ്റൊരു ടീമിനുമാകില്ല. നോർത്ത് റെയിൻ വെസ്റ്റെഫാലിയ സംസ്ഥാനത്തിലെ ചെറിയ പട്ടണമായ നീദറൺ ഡോർഫിലാണ് ഈ അത്ഭുത ടീം.
സ്പോർട്സ് ഫെർ അയിനിഗൂങ് നീദറൺ ഡോർഫ് 09 എന്ന ഫുട്ബാൾ ടീമിലെ പതിനൊന്നു പേരും ഒരേ പേരുകാർ. യൂബഹ്. ടീം കോച്ചിന്‍റെയും മാനേജരുടെയും പേര് ഇത് തന്നെ. യൂബഹ്.
സവിശേഷതകള്‍ ഇവിടെ തീരുന്നില്ല. ഈ പ്രവിശ്യയില്‍ ജീവിക്കുന്ന 1700 കുടുംബങ്ങളില്‍ അധികം പേരുടെയും പേര് യൂബഹ് എന്ന് തന്നെ.
കഴിഞ്ഞ ദിവസം നടന്ന പ്രാദേശിക മത്സരത്തില്‍ എതിര്‍ ടീമിനെ മൂന്നിനെതിരെ പതിനൊന്ന് ഗോളുകള്‍ക്ക് മുക്കിയാണ് യൂബഹുമാര്‍ വിജയമോഘോഷിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here