മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദുമായി വേദി പങ്കിട്ടു; പാക്കിസ്താനിലെ അംബാസിഡറെ തിരിച്ചു വിളിച്ച് പാലസ്തീന്‍

മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദുമായി വേദി പങ്കിട്ട പാകിസ്താനിലെ പാലസ്തീന്‍ അംബാസിഡറെ തിരിച്ചു വിളിച്ചു.ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് പലസ്തീന്റെ നടപടി.സംഭവത്തില്‍ ഖേദ പ്രകടനം നടത്തിയതിന് പിന്നാലെയാണ് അംബാസിഡറെ പലസ്തീന്‍ തിരിച്ചു വിളിച്ചത്.

ഇന്ത്യയിലെ പലസ്തീന്‍ സ്ഥാനപതി അദ് നം അബു അല്‍ ഹൈജയാണ് അംബാസിഡറെ തിരിച്ചു വിളിച്ച കാര്യം സ്ഥിരീകരിച്ചത്.ഇന്ത്യയുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഹാഫീസ് സയീദുമായി വേദി പങ്കിട്ട പാകിസ്താനിലെ അംബാസിഡര്‍ വാലിദ് അബു അലിക്കെതിരെയുള്ള പലസ്തീന്‍ നടപടി.

ഐക്യരാഷ്ട്ര സംഘടനയും അമേരിക്കയും രാജ്യാന്തര ഭീകരവാദി യായി പ്രഖ്യാപിച്ച ഹാഫിസ് സയീദിനൊപ്പം വെള്ളിയാഴ്ച റാവല്‍ പിണ്ടിയില്‍ നടന്ന റാലിയിലാണ് പാലസ്തീന്‍ അംബാസിഡര്‍ പങ്കെടുത്തത്.സയീദിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ദിഫ ഇ പാക്കിസ്ഥാന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആയിരുന്നു റാലി.

ഇതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ ഇന്ത്യ പലസ്തീനെ ശക്തമായ പ്രധിഷേധം അറിയിച്ചു.ഖേദം പ്രകടിപ്പിച്ച പലസ്തീന്‍ തീവ്രവാദത്തിന് എതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഒപ്പം നില്‍ക്കുമെന്നും ഉറപ്പ് നല്‍കി.ഇതിനു പിന്നാലെയാണ് അംബാസിഡറെ തിരിച്ചു വിളിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News