പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; മദ്രസ മാനേജര്‍ അറസ്റ്റില്‍

ലക്‌നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ മാനേജര്‍ അറസ്റ്റില്‍. ലക്‌നൗവിലാണ് സംഭവം. സ്ഥാപനത്തിലെ അമ്പതോളം വരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഇയാള്‍ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

നിരന്തരമായി പ്രതി കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു.മദ്രസ മാനേജര്‍ക്കെതിരെ അന്തേവാസികളായ കുട്ടികള്‍ തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്.

പുറം ലോകവുമായി യാതൊരു ഇടപെടലും നടത്താന്‍ കഴിയാത്ത വിധത്തിലാണ് മദ്രസ പ്രവര്‍ത്തിച്ചിരുന്നത്. പീഡനത്തിനെതിരെ കുട്ടികള്‍ പ്രതികരിക്കുമ്പോള്‍ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നും മദ്രസ അന്തേവാസിയായ പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കടലാസില്‍ പീഡന വിവരം എഴുതി പുറത്തേക്കെറിഞ്ഞാണ് കുട്ടികള്‍ സംഭവം നാട്ടുകാരെ അറിയിച്ചത്. പ്രതിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി റിമാന്റ് ചെയ്തിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News