
പാര്‍ട്ടിയില്‍ ലയിക്കാന്‍ കേരള കോണ്‍ഗ്രസ് ബി ഉള്‍പ്പെടെ ചെറിയ പാര്‍ട്ടികള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍. സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കും. കൊച്ചിയില്‍ എന്‍സിപി സംസ്ഥാന നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസ് ബിയുമായി ലയന തീരുമാനം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ ലയനത്തിനായി ഇവര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് ബി മാത്രമല്ല മറ്റു ചെറിയ പാര്‍ട്ടികളും ഇത്തരത്തില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം സംഘടനാതെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും കൊച്ചിയില്‍ സംസ്ഥാന നേതൃയോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി
എന്‍സിപിയില്‍ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം നീളുന്നതിനാല്‍, പാര്‍ട്ടിയുടെ മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് കേരള കോണ്‍ഗ്രസ് ബി വിഭാഗം ലയിക്കാനൊരുങ്ങുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കെ ബി ഗണേഷ് കുമാറിന് എന്‍സിപിയുടെ മന്ത്രിസ്ഥാനം നല്‍കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ കേരള കോണ്‍ഗ്രസ് ബിയുമായി ലയനം വേണ്ടെന്ന പൊതുവികാരമാണ് സംസ്ഥാന നേതൃയോഗത്തില്‍ ഉണ്ടായത്. എ കെ ശശീന്ദ്രന്‍ വിഭാഗവും തോമസ് ചാണ്ടി വിഭാഗവും ഇക്കാര്യത്തില്‍ ഉറച്ചു നിന്നതോടെ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താതെ സംഘടനാ തെരഞ്ഞെടുപ്പ് ചര്‍ച്ചകളോടെ നേതൃയോഗം അവസാനിപ്പിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here