തമിഴ് റോക്കേഴ്‌സിന് മലയാളികളുടെ മറുപടി

ഒാള്‍ലൈന്‍ വ‍ഴി വ്യാജസിനിമകള്‍ പ്രചരിപ്പിക്കുന്ന തമിഴ്റോക്കേഴ്സ് വെബ്സൈറ്റുകളെ തകര്ത്ത് മലയാളി ഹാക്കര്‍മാര്‍. തമിഴ് റോക്കേഴ്സിന്റെ www.tamilrockers.tv, www.tamilrockers.ax, www.tamilrockers.ro എന്നീ വെബ്സൈറ്റുകളാണ് മലയാളി ഹാക്കര്‍ പൂട്ടികെട്ടിയത്.

ശനിയാഴ്ച രാവിലെ മുതല്‍ വെബ്സൈറ്റുകള് ലഭ്യമല്ല. എന്നാല് തമിഴ് റോക്കേഴ്സ് എന്ന പേരില് ഒരു വ്യാജ വെബ്സൈറ്റ് ഇപ്പോ‍ഴും ഒാണ്‍ലൈനില്‍ ഉണ്ട്.

മലയാളം സിനിമകള്‍ക്കായി ഒരു പ്രത്യേകഫോള്‍ഡര്‍ തന്നെ വെബ്സൈറ്റില്‍ ഉണ്ടായിരുന്നു. മലയാളത്തിലെ പുതിയ ചിത്രമായ പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ് വരെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിലുണ്ടായിരുന്നു.

പുതിയ തമിഴ് സിനിമകളുടെ വ്യാജന് ഒാണ്‍ലൈനില്‍ ലഭ്യമാക്കി നിരന്തരം ഇവര്‍ തമിഴ് സിനിമാ ലോകത്തെ വെല്ലുവിളിച്ചിരുന്നു.നേരത്തെ തമിഴ് നടന് വിശാലിന്റെ നേതൃത്വത്തില്തമിഴ് റോക്കേഴ്സിനെ തടയിടാനുള്ള ശ്രമം നടന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel