കാര്‍ഗില്‍ രക്തസാക്ഷിയുടെ ഭാര്യ ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ കിട്ടാതെ മരിച്ചു

കാര്‍ഗില്‍ രക്തസാക്ഷിയായ ജവാന്റെ ഭാര്യ ആധാര്‍കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ കിട്ടാതെ മരിച്ചു. മനുഷ്യത്വരഹിതമായ പെരുമാറ്റം സ്വകാര്യ ആശുപത്രിയില്‍ നിന്ന്.

ഹരിയാണ സോനാപേട്ടില്‍ വ്യാഴാഴ്ചയാണ് സംഭവം. കാര്‍ഗില്‍ രക്തസാക്ഷി ഹവില്‍ദാര്‍ ലക്ഷ്മണ്‍ദാസിന്റെ ഭാര്യ ശകുന്തളാദേവിയെ (55) അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് മകന്‍ പവന്‍കുമാറാണ് സോനാപേട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

ആധാര്‍കാര്‍ഡ് ഉണ്ടെങ്കിലേ കംപ്യൂട്ടറില്‍ രജിസ്റ്റര്‍ചെയ്ത് ചികിത്സ ആരംഭിക്കാനാകൂവെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിചിത്രവാദം. കാര്‍ഡിന്റെ പകര്‍പ്പ് മൊബൈല്‍ഫോണില്‍ കാണിച്ചെങ്കിലും ആശുപത്രി തമ്പ്രാന്മാര്‍ക്ക് ബോധിച്ചില്ല.

ഹൃദ്രോഗത്തിന് ചികിത്സയിലിരുന്നു ശകുന്തളാദേവി. തൊണ്ടയില്‍ അര്‍ബുദവുമുണ്ടായിരുന്നു. വിമുക്തഭടന്മാരുടെ കുടുംബത്തിനുള്ള ആരോഗ്യപദ്ധതി വിനിയോഗിക്കാനാണ് കുടുംബം ശ്രമിച്ചത്.

എട്ടാം ജാട്ട് റെജിമെന്റിലെ ഹവീല്‍ദാറായിരുന്ന ലക്ഷ്മണ്‍ദാസ് കാര്‍ഗില്‍ മുഷാക് താഴ്വരയില്‍ യുദ്ധത്തിനിടെയാണ് വെടിയേറ്റു മരിച്ചത്. 1999 ജൂണ്‍ 9നായിരുന്നു മരണം.

സംഭവം ഗൗരവത്തോടെ കാണുന്നുവെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ അറിയിച്ചു. അന്വേഷണം ആരംഭിച്ചതായി ആരോഗ്യമന്ത്രി അശ്വിനികുമാര്‍ ചൗബേയും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News