എന്തുകൊണ്ട് മലയാള സിനിമയില്‍ നിന്ന് പിന്‍വാങ്ങി; ഷക്കീല പറയുന്നു

സൂപ്പര്‍ താര ചിത്രങ്ങളടക്കം പരാജയങ്ങളില്‍ നിന്നും പരാജയങ്ങളിലേക്ക് വീണപ്പോള്‍ മലയാള സിനിമയ്ക്ക് താങ്ങായത് ഷക്കീല ചിത്രങ്ങളുടെ വിജയങ്ങളായിരുന്നു. പിന്നീട് മാര്‍ക്കറ്റിടിഞ്ഞതോടെ ഫീല്‍ഡ് ഔട്ടായെങ്കിലും ഇന്നും ഷക്കീല ആരാധകരുടെ ഹരം തന്നെയാണ്.

ഇപ്പോഴിതാ, സിനിമയില്‍ നിന്ന് പെട്ടെന്ന് ഒരുനാള്‍ പിന്‍മാറിയതിന്റെ കാരണം വ്യക്തമാക്കി ഷക്കീല തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

ഷക്കീലയുടെ വാക്കുകള്‍:

‘ഒരു സിനിമയില്‍ ഒരു കന്യാസ്ത്രിയുടെ വേഷം ഞാന്‍ ചെയ്തിട്ടുണ്ട്. ആ ചിത്രം ഇറങ്ങിയപ്പോള്‍ ആ സിനിമ കാണാന്‍ ഞാന്‍ എന്റെ മേക്കപ്പ്മാനോട് പറഞ്ഞു. അയാള്‍ തിരിച്ചു വന്നത് കടുത്ത നിരാശയിലായിരുന്നു. കാരണം കന്യാസ്ത്രീയുടെ വേഷത്തില്‍ എന്നെ ഒറ്റത്തവണയാണ് ചിത്രത്തില്‍ കാണിക്കുന്നത്. ബാക്കിയുള്ള സമയം മുഴുവന്‍ നഗ്‌നയാണ്.

അത് എന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവ് ഉണ്ടാക്കുകയായിരുന്നു. പിറ്റേ ദിവസം ഞാന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് വരുത്തി ഇനി മേലാല്‍ മലയാള സിനിമയില്‍ അഭിനയിക്കില്ലെന്ന് വ്യക്തമാക്കി. അന്ന് ഇരുപത്തിമൂന്ന് സിനിമകള്‍ക്ക് ഞാന്‍ മുന്‍കൂറായി പണം വാങ്ങിയിരുന്നു. അതെല്ലാം തിരിച്ച് കൊടുക്കുകയായിരുന്നു’.

2000ല്‍ തന്റെ സിനിമകള്‍ നിരോധിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയപ്പോള്‍ എനിക്കൊപ്പം ആരും ഉണ്ടായിരുന്നില്ലെന്നും മുഖ്യാധാരാ സിനിമാ പ്രവര്‍ത്തകരുടെ സമ്മര്‍ദമായിരുന്നു അതിന് കാരണമെന്നും ഷക്കീല ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘കേരളത്തില്‍ പുരുഷാധിപത്യമുണ്ട്. ആണുങ്ങള്‍ക്കാണ് അവിടെ പ്രാധാന്യം. പെണ്‍കുട്ടികള്‍ നന്നായി പഠിച്ചാലും പ്രചോദനം നല്‍കാന്‍ ആരുമുണ്ടാവില്ല. ഇത്തരത്തിലുള്ള ഒരു സമൂഹത്തില്‍ ഒരു സ്ത്രീ എത്ര നേട്ടങ്ങള്‍ കൊയ്താലും ആരും ശ്രദ്ധിക്കില്ല.’ ഷക്കീല പറയുന്നു.

‘എന്റെ സിനിമകള്‍ കാണുന്നത് പുരുഷന്മാരാണ്. പക്ഷേ പുറംലോകത്ത് അവര്‍ മാന്യന്മാരായിരിക്കും. സമൂഹത്തില്‍ ഇവര്‍ എന്നെ മാറ്റിനിര്‍ത്തുന്നു. എന്നെ ഇതുവരെ ആരും ഒന്നിനും ക്ഷണിച്ചിട്ടില്ല.’ തനിക്ക് ഒരു പുരസ്‌കാരവും ലഭിച്ചിട്ടില്ലെന്നും തന്നെ ഒട്ടും അറിയില്ല എന്ന് പറയുന്നവരുമുണ്ടെന്നും ഷക്കീല പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News