‘ഞാന്‍ യുദ്ധത്തിന് തയ്യാര്‍’; ആരാധകരുടെ കൈയടി ഏറ്റുവാങ്ങി സ്‌റ്റൈല്‍മന്നന്റെ മാസ് പ്രസംഗം

തന്റെ രാഷ്ട്രീയപ്രവേശനം കാലത്തിന്റെ ആവശ്യമാണെന്ന് രജനീകാന്ത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്് മുന്നോടിയായി സ്വന്തം രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രജനിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍:

ജാതിമത വ്യത്യാസമില്ലാതെ ജനങളെ സേവിക്കും. ഇപ്പോഴെങ്കിലും വന്നില്ലെങ്കില്‍ എന്റെ ജനത എന്നോട് പൊറുക്കില്ല. ഒരു ആധ്യാത്മീക രാഷ്ട്രീയമാണ് ലക്ഷ്യം. നടുകടലില്‍ ഇറങ്ങി മുത്തെടുക്കുന്നത് പോലെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം. തമിഴ് മക്കളുടെ പിന്തുണവേണം. ദൈവത്തിന്റെ പിന്തുണവേണം.

കഴിഞ്ഞ ഒരു വര്‍ഷത്തെ സംഭവങ്ങള്‍ കണ്ട് ഇതര സംസ്ഥാനങള്‍ തമിഴ്‌നാടിനെ നോക്കി ചിരിക്കുന്നു. രാജഭരണകാലത്തു ജനങ്ങളെ കൊള്ളയടിച്ചു. ജനാധിപത്യം വന്നപ്പോഴും കൊള്ള തുടര്‍ന്നു. നേതാക്കന്മാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്.

എനിക്ക് പിന്തുടരുന്നവരെയല്ല വേണ്ടത്. നാടിനെ, ജനങ്ങളെ കാക്കുന്ന കാവലാളുകളാണ് വേണ്ടത്. ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ ്അവര്‍ക്ക് കിട്ടണം. അഴിമതിയും അനീതിയും ചോദ്യം ചെയ്യുന്ന കാവലാളുകളാണ് വേണ്ടത്. ആ കാവലാളുകളെ നിയന്ത്രിക്കുന്ന ഒരാളായിരിക്കും ഞാന്‍.

ഫാന്‍സ് അസോസിയേഷനില്‍ റജിസ്റ്റര്‍ ചെയ്തവരും ഇല്ലാത്തവരും ഉണ്ട്. ചെയ്യാത്തവരെ റജിസ്റ്റര്‍ ചെയ്യിക്കണം. എല്ലാ ഗ്രാമങ്ങളിലും തെരുവുകളിലും ഫാന്‍സ് അസോസിയേഷന്‍ വേണം. ഇവരായിരിക്കണം ജനങ്ങളെ, സംരക്ഷിക്കാന്‍ പടയാളികളായി ഇറങ്ങേണ്ടത്.
അഴിമതി അന്യായവും മാത്രമുള്ള കുളമായ രാഷ്ട്രീയത്തിലല്ല നമ്മള്‍ ഇറങ്ങേണ്ടത്.

അധികാരത്തില്‍ വരുന്നതിനു മുമ്പ് നമ്മള്‍ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്ന കാര്യങ്ങള്‍ മൂന്നു വര്‍ഷത്തിനകം ചെയ്തില്ലെങ്കില്‍ നമ്മള്‍ രാജിവയ്ക്കും.

അധികാര കസേര വേണമെങ്കില്‍ 1994ല്‍ തന്നെ കിട്ടുമായിരുന്നു. 45 വയസില്‍ ഇല്ലാത്ത മോഹം 68 വയസില്‍ തനിക്കുണ്ടാവുമൊയെന്നും രജനി ചോദിച്ചു. സത്യം, നീതി, നിഷ്പക്ഷത, ജനസേവനം, അഴിമതിരഹിതം എന്നിവയാണ് ലക്ഷ്യം. രാഷ്ട്രീയത്തെ ഭയമില്ല. പക്ഷെ മാധ്യമങ്ങളെയാണ് ഭയം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here