1917ല്‍ സൂര്യനസ്തമിക്കാത്ത നാട്ടിലാണ് വാട്ടര്‍മാര്‍ക്കോടുകൂടി നോട്ട് പ്രിന്റ് ചെയ്തത്. ആദ്യ നോട്ടില്‍ ഗുജറാത്ത് ഭാഷയില്‍ രൂപയെ എന്ന് വേണ്ടതിനു പകരം രൂപയോ എന്ന് തെറ്റായി അച്ചടിച്ചതില്‍ തുടങിയ വിവാദവും ഇന്നത്തെ നോട്ട് നിരോധന വിവാദവും കൗതുകമായാണ് ന്യൂമിസ്മാറ്റിസ്റ്റുകള്‍ കാണുന്നത്. പക്ഷെ ഒരു നോട്ടിലെ ചിലതിന് പതിനായിരത്തിലധികമാണ് വില.

ഇത് കൊല്ലം സ്വദേശി ഡോക്ടര്‍ വിനോദ് സുകുമാര്‍. 20 വര്‍ഷം കൊണ്ടാണ് ഒരു രൂപ നോട്ട് ശേഖരിക്കാന്‍ തുടങ്ങിയത്. കൂട്ടിന് ഭാര്യ ഡോക്ടര്‍ അനീറ്റയും. ഇനി നോട്ടിന്റെ കഥ ബ്രിട്ടീഷ് ഭരണകാലത്ത് രാജ്യത്തെ ആദ്യം അച്ചടിച്ച ഒരു രൂപാ നോട്ടിന്റെ ചരിത്രം രസകരവും വിജ്ഞാനപ്രദവുമാണ്.

മൂന്ന് കളറില്‍ വാട്ടര്‍മാര്‍ക്കോടെ സുരക്ഷാ മാനദണ്ഡങള്‍ പാലിച്ച് ഇംഗ്ലണ്ടില്‍ പ്രിന്റ് ചെയ്ത നോട്ടിലെ 8 ഭാഷകളില്‍ ഗുജറാത്ത് ഭാഷ ചതിച്ചു. രൂപയേ എന്നതിനു പകരം രൂപയോ എന്നായി പോയി തുടര്‍ന്ന് 1917 ല്‍ തന്നെ തെറ്റു തിരുത്തി നോട്ടിറക്കി.

ഒരു രൂപ നോട്ടില്‍ അന്നും ഇന്നും ഗവണ്‍മെന്റോഫ് ഇന്ത്യയെന്നാണ് രേഖപ്പെടുത്താറ് മറ്റുള്ളവ റിസര്‍വ് ബാങ്കോഫ് ഇന്ത്യയെന്നും മാത്രമല്ല ഒരു രൂപ നോട്ടില്‍ മാത്രമാണ് കേന്ദ്ര ഫിനാന്‍സ് സെക്രട്ടറിയുടെ കൈയൊപ്പുണ്ടാവുക.

സ്വാതന്ത്ര്യത്തിനുമുമ്പ് 6 തവണയും ശേഷം 1994 വരെ 60 തോളം പ്രാവശ്യവും ഒരു രൂപയുടെ നോട്ടുകള്‍ പിറന്നു. അതേസമയം 65 ഓളം ഒരു രൂപ നോട്ടുകള്‍ ശേഖരിക്കാന്‍ വിനോദിന് ഒന്നരലക്ഷം രൂപയിലേറെ വേണ്ടിവന്നു

നമ്മുടെ ഒരു രൂപ ഒരുകാലത്ത് 13 അമേരിക്കന്‍ ഡോളറിന് സമമായിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ് ഇന്ത്യ അക്കാലത്ത് സമ്പന്ന രാജ്യമായിരുന്നുവെന്ന് അറിയുന്നത്.