‘മണ്ടത്തരത്തില്‍ കേന്ദ്രനേതാക്കള്‍ക്കൊപ്പം നിന്നപ്പോള്‍ ഞാന്‍ വേണമായിരുന്നു; ഇപ്പം നമ്മള്‍ വെറും വേസ്റ്റ്’; പത്മകുമാറിന്റെ സങ്കടം #Troll

പാര്‍ട്ടിയെ നാണം കെടുത്തും വിധം അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരിലാണ് ബിജെപി നേതാവ് ജെആര്‍ പദ്മകുമാറിനെ മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും നേതൃത്വം വിലക്കിയത്.

പാര്‍ട്ടിയെ തുടര്‍ച്ചയായി പ്രതിരോധത്തിലാക്കുന്ന പദ്മകുമാറിന്റെ അഭിപ്രായങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്. വേണ്ടത്ര ഗൃഹപാഠമില്ലാതെയാണ് പദ്മകുമാര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ചര്‍ച്ചകളില്‍ വേണ്ടത്ര നിലവാരം പുലര്‍ത്തുന്നില്ല, തുടങ്ങിയ ആരോപണങ്ങള്‍ ആര്‍എസ്എസ് നേതൃത്വം ഉന്നയിക്കുകയും,  അദ്ദേഹത്തെ മാറ്റി നിര്‍ത്തണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here