രജനിയുടെ രാഷ്ട്രീയപ്രവേശനം; പരിഹസിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശന പ്രഖ്യാപനത്തെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.

രാഷ്ടീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന് മാത്രമാണ് രജനി പറഞ്ഞത്. മറ്റു വിശദാംശങ്ങളൊന്നും വ്യക്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. രാഷ്ടീയ കാര്യത്തില്‍ അദ്ദേഹം നിരക്ഷരനാണ്. എന്നാല്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ ബുദ്ധിയുള്ളവരാണ്.

രാഷ്ട്രീയം രജനിക്ക് പറ്റിയ പണിയല്ലെന്നും അത് അദ്ദേഹത്തിന് ദോഷം ചെയ്യുമെന്നും സ്വാമി പറഞ്ഞു. പാര്‍ട്ടി പ്രഖ്യാപനം മാധ്യമഘോഷം മാത്രമാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here