‘സാംസ്കാരികം 2017’ ഫാസിസത്തിന്‍റെ ഭീകരമുഖങ്ങളും ധീരമായ ചെറുത്തു നില്‍പ്പുകളും

സാംസ്കാരിക രംഗത്തെ എതിര്‍ശബ്ദങ്ങളെ ഉന്മൂലനം ചെയ്യുക എന്ന ഫാസിറ്റ് സിദ്ധാന്തത്തിന്‍റെ പ്രയോഗവല്‍ക്കരണമാണ് 2017ല്‍ രാജ്യം കണ്ടത്. ബംഗളൂരുവില്‍ നിന്ന് ഇറങ്ങുന്ന ഒരു ചെറുകിട പ്രസിദ്ധീകരണമായിരുന്നു ലങ്കേഷ് പത്രിക.

അതിന്‍റെ പത്രാധിപര്‍ ഗൗരിലങ്കേഷിനെപ്പോലും അവര്‍ ഭയക്കുന്നു.പക്ഷെ അവര്‍ക്ക് തെറ്റി. ഒരുകൊലകൊണ്ട് ഉന്‍മൂലനം ചെയ്യാവുന്ന ഒന്നിനുവേണ്ടിയല്ല ഗൗരിലങ്കേഷ് ശബ്ദിച്ചിരുന്നത്.

2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റു.അധികാരമാറ്റം ഏറ്റവുമധികം പ്രതിഫലനം ഉണ്ടാക്കിയത് സാംസ്കാരിക രംഗത്തായിരുന്നു. ലോകത്തെ ഏറ്റവും വലിയജനാധിപത്യരാജ്യമെന്ന് പുകള്‍പെറ്റ നാട്ടില്‍ ഇന്നലെ വരെ പറയാനും എ‍ഴുതാനും ചിന്തിക്കാനും അതിര്‍വരമ്പുകള്‍ ഇല്ലായിരുന്നു.

ദൈവം എന്നൊന്ന് ഇല്ലെന്ന് ഉദ്ഘോഷിച്ച ചാര്‍വാകദര്‍ശനത്തിന്‍റെ നാടാണിത്. ആ നാട്ടില്‍ ഇന്ന് രാഷ്ട്രപിതാവ്മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെയ്ക്ക്ക്ഷേത്രങ്ങള്‍ ഉയരുന്നു.അത് കെട്ടി ഉയര്‍ത്തുന്നവര്‍ ഇവിടെ രാജ്യദ്രോഹികള്‍ ആകുന്നില്ല.ഗോഡ്സെയിസത്തെ ചോദ്യംചെയ്യുന്നവര്‍ ഉന്മൂലനം ചെയ്യപ്പെടുന്നു. അന്ധവിശ്വാസങ്ങള്‍ക്കും
അനാചാരങ്ങള്‍ക്കും എതിരെ പോരാടിയിരുന്ന നരേന്ദ്ര ധബോല്ക്കറായിരുന്നു ആദ്യ ഇര.

അടുത്ത ഇര കന്നടസാഹിത്യകാരന്‍ M M കല്‍ബുര്‍ഗി.ദന്‍വാഡിലെ കല്‍ബുല്‍ഗിയുടെ വസതിയിലെത്തിയാണ് അവര്‍ അദ്ദേഹത്തെ വെടിവെച്ച് കൊന്നത്.മഹാരാഷ്ട്രയിലെ സി പി െഎ നേതാവും എ‍ഴുത്തുകാരനുമായഗോവിന്ദ് പന്‍സാരെയെ നിശബ്ദനാക്കിയതും സമാനമായ രീതിയിലായിരുന്നു. ശിവജിയുടെജീവിതത്തെക്കുറിച്ച്വസ്തുനിഷ്ഠമായ വിലയിരുത്തലുകളോടെ ആരാണ് ശിവജി എന്ന പുസ്തകമെ‍ഴുതി.

മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധസ്ക്വാഡിന്റെ തലവൻ ഹേമന്ത്‌ കാക്കറെയുടെ വധത്തിന്റെ
ഉള്ളറകൾ തുറന്നുകാണിക്കുന്ന ഹു കിൽഡ്‌ കാക്കറെ ? എന്ന പുസ്തകം ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിന് മുൻകൈ എടുത്തു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ്
ഹുന്ദുത്വ തീവ്രവാദികള്‍ അദ്ദേഹത്തെ വെടിവെച്ച് കൊന്നത്.

ഇതിന് പുറമെ നിരവധി സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുനേരെരാജ്യത്ത് വധശ്രമങ്ങള്‍ നടന്നു. തമീ‍ഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകനെ നിശ്ബ്ദനാക്കി.(ഇതോടൊപ്പം തന്നെ സെന്‍സര്‍ ബോര്‍ഡും പൂനഫിലിം ഇന്‍സറ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളെയെല്ലാം വിദഗ്ദ്ധമായി കാവി പുതപ്പിച്ചു.

ഒരു വശത്ത് സാംസ്കാരിക മേഖലയെ കാവി പുതപ്പിച്ചതിനോടോപ്പം മറുവശത്ത് നിയമസംവിധാനത്തെ നോക്കുകുത്തിയാക്കിക്കൊണ്ട്ഹിന്ദുഭീകരത അ‍ഴിഞ്ഞാടി.ഇതിന്‍റെ ഒടുവിലത്തെ ഇരയായിരുന്നു ഗൗരിലങ്കേഷ്.

ഗൗരി ലങ്കേഷ് പ്രശസ്തയായ മാധ്യമ പ്രവര്‍ത്തകയുംഎ‍ഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായിരുന്നു.കവിയും എഴുത്തുകാരനായ പി. ലങ്കേഷിന്റെ മകള്‍.
ഗൗരി ലങ്കേഷ് പത്രികെ എന്ന ആ‍ഴ്ചപ്പതിപ്പിന്‍റെ പത്രാധിപര്‍.കര്‍ണ്ണാടകത്തിന്‍റെ രാഷ്ട്രീയ സാംസ്കാരിക രംഗത്ത്നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന ലങ്കേഷ് പത്രികെയിലൂടെ സംഘപരിവാര്‍ രാഷ്ട്രീയത്തെ ഗൗരി ലങ്കേഷ് നഖശിഖാന്തം എതിര്‍ത്തു

2017സെപ്റ്റംബർ 5, രാത്രി 8മണി.ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വസതിയിലെത്തിയ ഹിന്ദുത്വ ഭീകരര്‍ വെടിയുതിര്‍ത്തു.ചോരയില്‍ കുതിര്‍ന്ന ആ പോരാളി വീട്ടുമുറ്റത്ത് പിടഞ്ഞു മരിച്ചു.സാംസ്കാരിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പ്രതിഷേധവുമായി തെരുവിലിറങ്ങി.

സജ്ഞയ് ലീല ബൻസാലി തിരക്കഥയെഴുതി സംവിധാനം ചെയ്ത് ബോളിവുഡ്
ചലച്ചിത്രമാണ് പദ്മാവതി. 1540-ൽ സൂഫി കവിയായിരുന്ന മാലിക് മുഹമ്മദ് ജയാസി   അവധി ഭാഷയിൽ രചിച്ച പദ്മാവത് എന്ന ഇതിഹാസ കാവ്യത്തെ ആസ്പദമാക്കിയാണ്ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡൽഹി സുൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജിക്ക്  മേവാറിലെ രത്തൻ സിങ് രാജാവിന്റെ ഭാര്യയായ പദ്മാവതിയോടു തോന്നുന്ന പ്രണയവും തുടർന്നുള്ള യുദ്ധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയും പത്മാവതിയും തമ്മിലുള്ള പ്രണയ രംഗങ്ങളുണ്ടെന്ന് അഭ്യൂഹം പരന്നു.ഇത് രജപുത്ര സംഘടനകളെ ചൊടിപ്പിച്ചു.

രാജസ്ഥാനില്‍ നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനം ഭരിക്കുന്ന ബി ജെ പിക്ക് സാമുദായിക വികാരം ആളികത്തിക്കാനുളള ഒരു വിഷയമായി പദ്മാവതി മാറി. ആരോപിക്കപ്പെടുത്തതുപോലുളള രംഗങ്ങൾ ചിത്രത്തിലില്ലെന്ന
സംവിധായകൻ ഉൾപ്പടെയുള്ളവർ ആവർത്തിച്ച് പറഞ്ഞിട്ടും പ്രതിഷേധങ്ങള്‍ അടങ്ങിയില്ല. രജപുത് കര്‍ണിസേനയെ രംഗത്തിറക്കിയാണ് ആര്‍ എസ് എസ് അജണ്ട
നടപ്പിലാക്കിയത്.

2017 ജനുവരിയിൽ ജയ്പൂർ കോട്ടയിൽ വച്ചുള്ള ചിത്രീകരണത്തിനിടെ സംവിധായകൻ സജ്ഞയ് ലീല ബൻസാലിക്കെതിരെ കർണി സേനാംഗങ്ങളുടെ ആക്രമണമുണ്ടായി. ചിത്രം പ്രദർശിപ്പിക്കുന്ന ദിവസം ഭാരത് ബന്ദ് നടത്തുമെന്ന് രാജ്പുത് കർണി സേന പ്രഖ്യാപിച്ചു.

നായിക ദീപികപദ്കോണിന്‍റെേയും സംവിധായകന്‍ സജ്ഞയ് ലീല ബൻസാലിയുടെയും തല വെട്ടുന്നവർക്ക് ബി.ജെ.പി. നേതാവ് സൂരജ് പാൽ അമു 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. രാജ്പുത് കർണി സേനാംഗങ്ങൾ ദീപികാ പദുകോണിന്റെ മൂക്ക് ചെത്തിക്കളയുമെന്നും ഭീഷണി ഉയർത്തി.
മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രിമാർ പ്രഖ്യാപിച്ചു.
ഒരു സിനിമ പ്രദര്‍ശനയോഗ്യമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ് ആണ്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ഇന്ന് ആര്‍ എസ് എസ്സിന്‍റെ കയ്യിലെ കളിപ്പാവയാണ്. സംഘപരിവാറിന്‍റെ അപ്രീതി ക്ഷണിച്ചു വരുത്തിയ മറ്റൊരു സിനിമ വിജയിനെ നയകനാക്കി എടുത്ത തമീ‍ഴ് സിനിമ മേ‍ഴ്സല്‍സ് ആയിരുന്നു. തമീ‍ഴ് സിനിമയുടെ കച്ചവട ചേരുവകള്‍ക്ക്അകത്തുനിന്നുകൊണ്ടുത്ന്നെ കേന്ദ്രസര്‍ക്കാറിനെതിരെ കുറിക്കുകൊളളുന്ന വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്
സിനിമ വ്യത്യസ്തമായത്.


ജി എസ് ടിയെ വിമര്‍ശിച്ചുകൊണ്ടുളളവിജയുടെ സംഭാഷണങ്ങള്‍ക്കെതിരെയുളള സംഘപരിവാറിന്‍റെ ഭീഷണികള്‍ക്കുിന്നില്‍ തമീ‍ഴ് നിനിമാലോകം മുട്ട്മടക്കിയില്ല.
കമല്‍ഹാസന്‍മുതല്‍ രജനികാന്ത് വരെയുളളവര്‍ പ്രതിഷേധവുമായി
രംഗത്ത് വന്നു.

വര്‍ഗീയതമുഖ്യവിഷയമായുളള സിനിമകളെടുക്കാന്‍ മലയാള ചലച്ചിത്ര ലോകം പോയവര്‍ഷത്തില്‍ മടിച്ചു. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസപൂര്‍വ്വം മന്‍സൂര്‍ മാത്രമായിരുന്നു അപവാദം.എന്തുകൊണ്ടോ
ഈ സിനിമയ്ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ല. ആവിഷ്ക്കാര സ്വാതന്ത്രത്തിന് വേണ്ടി അലന്‍സിയര്‍ നടത്തിയ വേറിട്ട പ്രതിഷേധങ്ങള്‍ കയ്യടിനേടി.

സനൽ കുമാർ ശശിധരൻറെ സംവിധാനം ചെയ്ത എസ് ദുര്‍ഗയാണ് സംഘപരിവാറിന്‍റെ സാസ്കാരിക ഫാസിസത്തിന്‍റെ മറ്റൊരു ഇര. സെക്സി ദുര്‍ഗ എന്ന പേരായിരുന്നു ആദ്യം പ്രശ്നം. അതോടെ സിനിമയുടെ പേര് എസ് ദുര്‍ഗ എന്നാക്കിമാറ്റി. ഇന്ത്യക്ക് അകത്തും പുറത്തുമായി പലയിടത്തും എസ് ദുര്‍ഗ പ്രദര്‍ശിപ്പിച്ചു.

പല അന്താരാഷ്ട്രമേളകളിലും പുരസ്കാരങ്ങള്‍ വാരികൂട്ടി.
ഗോവയിലെ നടന്ന ഇന്‍റെര്‍ നാഷണല്‍ ഫിലിം പെസ്റ്റ്ിവല്‍ ഓഫ് ഇന്ത്യയിലേയ്ക്ക്
ജൂറി എസ് ദുര്‍ഗ തെരെഞ്ഞെടുത്തു. ആ നടപടി സംഘപരിവാറിന് ദഹിച്ചില്ല.
കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനനുമതി നിഷേധിച്ചു.
ഇതില്‍ പ്രതിഷേധിച്ച് ജൂറിചെയര്‍മാന്‍ സുജോയ് ഘോഷ് രാജിവെച്ചു.
നീതി തേടി ഹൈക്കോടതിയിലെത്തിയ സനല്‍കുമാര്‍ ശശിധരന് അനുകൂലമായി
കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചെങ്കിലും സിനിമ ഗോവയില്‍
പ്രദര്‍ശിപ്പിക്കാനായില്ല .നേരത്തെ നല്കിയ പ്രദര്‍ശനാനുമതി റദ്ദാക്കിക്കൊണ്ടാണ്
ഹൈക്കോടതി ഉത്തരവ് സെന്‍സര്‍ ബോര്‍ഡ് മറികടന്നത്.

സാംസ്കാരിക ഫാസിസത്തിന്‍റെ ഇടപെടലുകല്‍ കേരള രാജ്യാന്തര ഡോക്യുമെന്‍റെറി-ചലച്ചിത്ര മേളയിലും ഉണ്ടായി.ഇവിടടെയും കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം മുഖേനയാണ് സംഘപരിവാര്‍ ഇടപെട്ടത്.രോഹിത് വെമുലയുടെആത്മഹത്യ വിഷയമാക്കിയുളള unberable being of lightness, കാശ്മീര്‍ പ്രശ്നം വിഷയമാക്കിയുളള In the shadow of fallen chinar, ജെ എന്‍ യു വിലെ വിദ്യാര്‍ത്ഥി സമരം വിഷയമാക്കിയുളളMarch march march എന്നീ ഡോക്യുമന്‍റെറികള്‍ക്ക് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം അനുമതി നിഷേധിച്ചു.
എന്നാല്‍ കേരളത്തിലെ കലാകാരന്‍മാരും സാസ്കാരിക നായകന്‍മാരും
ഫാസിസത്തിനെതിരെ അണിനിരന്നു. പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട ഡോക്യുമെന്‍റെറികള്‍ പലയിടങ്ങളിലും പ്രദര്‍ശിപ്പിച്ചു.

2017ല്‍ സാഹിത്യലോകത്തിനുണ്ടായ ഏറ്റവും വലിയ നഷ്ടം പുനത്തില്‍ കുഞ്ഞബ്ദുളളയാണ്.മലയാളം ഭാഷ ഉളളിടത്തോളം കാലം മരുന്നും സാമാരക ശിലകളുമെല്ലാം ജീവിക്കും.

2017ല്‍ കേരളം ഏറ്റവും ചര്‍ച്ച ചെയ്ത പുസ്തകം
ടി ഡി രാമകൃഷ്ണന്‍റെ . ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ . എന്ന നോവലാണ്.
പ്രഭാവര്‍മ്മയുടെ ശ്യാമമാധവം മലയാളിയുടെ കാവ്യ സംസ്കൃതിയില്‍
പുതിയ അദ്ധ്യായം എ‍ഴുതിചേര്‍ത്തു.

മലയാളിയുടെ വായനാസംസ്ക്കരത്തില്‍ വേറിട്ട അനുഭവമാണ് ടി ഡി രാമക്യഷ്ണന്‍റെ വാക്കുകള്‍.ആരും കൈവെക്കാത്ത മേഖലകളിലേയ്ക്ക് ആ‍ഴ്ന്നിറങ്ങി ജീവിതതിന്‍റെ ഓരോ സ്പന്ദനവും നെല്ലും പതിരും വേര്‍തിരിച്ചുകൊണ്ട് ഇദ്ദേഹം മനോഹരവും ചിന്തനീയവുമായ ഭാഷയില്‍ മലയാളിയുടെ മുന്നില്‍ വെച്ചു.

ആല്‍ഫയ്ക്കും ഫ്രാന്‍സിസ് ഇട്ടിക്കോരയ്ക്കും ശേഷം എ‍ഴുതിയ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’  എന്ന നോവല്‍ ശ്രീലങ്കയിലെ വംശീയ സംഘര്‍ഷങ്ങളുടെ നേര്‍ചിത്രമാണ്. തമി‍ഴര്‍ക്കെതിരെ നടന്ന വംശീയ ഉന്മൂലനം മിത്തുകളുടേയും ചരിത്രത്തിന്‍റേയും പശ്ചാലത്തില്‍ അവതരിപ്പിക്കുന്നതോടൊപ്പം നോവല്‍ എടുത്തുകാണിക്കുന്ന മനുഷ്യാവകാശ  ലംഘനങ്ങളുടെ ബീഭത്സമുഖങ്ങള്‍ ആരെയും ഭയപ്പെടുത്തും

2017 ലെ വയലാര്‍ അവാര്‍ഡിന് ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ അര്‍ഹമായി.
വിഷയ ദാരിദ്രവും പരീക്ഷമാത്മകയുടെ അഭാവവും മൂലം പ്രഗല്‍ഭരായ
പലനോവലിസ്റ്റകളും തപ്പിതടയുമ്പോള്‍ ടി ഡി രാമകൃഷ്ണനില്‍ നിന്ന് ഇനിയും
ഏറെ പ്രതീക്ഷിക്കുന്നുണ്ട്.

പ്രഭാവര്‍മ്മയുടെ ശ്യാമമാധവം 2017ലും ജൈത്രയാത്ര തുടര്‍ന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് , വളള‍ത്തോള്‍ പുരസ്കാരം
പത്മപ്രഭ പുരസ്കാരം എന്നിങ്ങനെ നിരവധിപുരസ്കാരങ്ങള്‍ക്ക്
ശ്യാമമാധ‍‍വം അര്‍ഹമായി.
കൃഷ്ണന്‍റെ അധികം ആരു ശ്രദ്ധിക്കാത്ത ജീവിത ചക്രത്തിലൂടെയുളള യാത്രയാണ് ശ്യാമമാധവം.വെണ്ണ കട്ടുതിന്നുന്ന,ഗോപികമാരോടൊപ്പം രാസലീലകളില്‍ ഏര്‍പ്പെടുന്ന സന്തോഷവാനായ കൃഷ്ണനെയല്ല, കുട്ടികാലത്തുതന്നെ വധശ്രമങ്ങള്‍ക്കിരയായ ,അച്ഛനമ്മമാരില്‍ നിന്ന് പറിച്ചുമാറ്റപ്പെട്ട ,രാധയെ നഷ്ടപ്പെട്ട ഒടുവില്‍ പാഞ്ചാലിയുടെ ശാപത്തിന് ഇരയായ ദു:ഖിതനായ കൃഷ്ണനെയാണ് പ്രഭാവര്‍മ്മ ശ്യാമമാധവത്തില്‍ വര്‍ണിച്ചിരിക്കുന്നത്.
ശ്യാമമാധവം കവിതയുടെ ചിട്ടവട്ടങ്ങള്‍ക്കപ്പുറത്തേക്ക് പടര്‍ന്ന പന്തലിച്ചു.
നാടകമായും ചിത്രങ്ങളാലും നൃത്തങ്ങളായും പോയവര്‍ഷത്തില്‍ ശ്യാമമാധവും
അരങ്ങിലും ചുവരിലുമെല്ലാം എത്തി. 2012ല്‍ സമകാലിക മലയാളം വാരികയിലാണ് ശ്യാമമാധ‍വം ആദ്യമായി പ്രസിദ്ധീകരിച്ചത്.

എന്നാല്‍ ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് അന്നത്തെ മലയാളം വാരികയുടെ പത്രാധിപരുടെ ഇച്ഛക്കൊത്ത നിലപാട് സ്വീകരിച്ചില്ല എന്ന
കാരണത്താല്‍ മൂന്ന് ലക്കങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകരണം
അവസാനിപ്പിച്ചു.മലയാള സാഹിത്യലോകത്ത് കേട്ടുകേള്‍വിയില്ലാത്ത
സംഭവം.

ശ്യാമമാധവം അതോടെ പിടഞ്ഞുമരിച്ചെന്ന് കരുതിയവര്‍ക്ക് പി‍ഴച്ചു.വില്പനയുടെ എണ്ണത്തില്‍ ശ്യാമമാധവം സര്‍വകാല റെക്കോര്‍ഡിലേയ്ക്ക്
നീങ്ങുകയാണ്. സംസ്ഥാന സര്‍ക്കാറിന്‍റെ ഏറ്റവും വലിയ പുരസ്കാരമായ
എ‍ഴുത്തച്ഛന്‍ പുരസ്കാരത്തിന് കവി സച്ചിദാനന്ദന്‍ അര്‍ഹനായി.

കവിതയിലൂടെയും ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും സംഘപരിവാറിനെതിരെയുളള സച്ചിദാന്ദന്‍റെ പോരാട്ടങ്ങള്‍ക്ക് എ‍ഴുത്തച്ഛന്‍ പുരസ്കാരം കരുത്ത്പകര്‍ന്നു.

മികച്ച മലയാള സാഹിത്യത്തിനുളള കേന്ദ്രസാഹിത്യ അക്കാദമി
പുരസ്കാരം കെ.പി രാമനുണ്ണിയുടെ ദൈവത്തിന്‍റെ പുസ്തകം എന്ന നോവലിനും
മികച്ച ബാലസാഹിതത്തിനുളള കേന്ദ്ര സാഹിത്യ അക്കാദമിയുടെ
പുരസ്കാരത്തിന് എസ് ആര്‍ ലാലിന്‍റെ കുഞ്ഞുണ്ണിയുടെ
യാത്രാപുസ്തകവും യുവസാഹിത്യപുരസ്കാരത്തിന്
അശ്വതി ശശികുമാറിന്‍റെ ജോസഫിന്‍റെ മാനം എന്ന
ചെറുകഥാ സമാഹാരവും അര്‍ഹമായി.

രണ്ടാംലോക മഹാ.യുദ്ധത്തിന് ശേഷം അമേരിക്കചുട്ടുകരിച്ച
നാഗസാക്കിയുടെ പുത്രന്‍ എന്നപേരില്‍ അറിയപ്പെടുന്ന
ജാപ്പനീസ് വംശജനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുറോ
സാഹിത്യത്തിനുളള 114മത് നോബൽസമ്മാനത്തിന് അര്‍ഹനായി.
നോവലുകളും കഥകളും തിരക്കഥകളും ഗാനങ്ങളുമെല്ലാമായി ജപ്പനീസ് വംശജനും ഇംഗ്ലീഷ് എ‍ഴുത്തുകാരനുമായ കസുവോ സാഹിത്യത്തിലും സിനിമയിലുമെല്ലാം
വേറിട്ട ഇടം കണ്ടെത്തിയിരുന്നു. നെവര്‍ ലെറ്റ്മീഗോ, ദ ബറീഡ് ജയിന്‍റെ് തുടങ്ങിയ
കസുവോയുടെ നോവലുകള്‍ ബെസ്റ്റ് സെല്ലറുകളാണ്.
അമേരിക്കൻ എഴുത്തുകാരനാണ് പോൾ ബീറ്റിയുടെ ദ സെൽ ഔട്ട് എന്ന പുസ്തകം മാന്‍ബുക്കര്‍ പ്രൈസിന് അര്‍ഹമായി. പീറ്റി സൗസയുടെ ഒബാമ എന്‍ ഇന്‍റെിമേറ്റ്
പോര്‍ട്ട് റേറ്റ് , വാള്‍ട്ടര്‍ െഎസാക്സണ്ണിന്‍റെ ലിയോനാര്‍ഡോ
ഡാവിഞ്ചി ,റോണ്‍ ചെര്‍നൗവിന്‍റെ ഗ്രാന്‍റെ് ഡാന്‍ ബ്രൗണിന്‍റെ ഒറിജിന്‍ എന്നിവയാണ്
2017ല്‍ ലോകം ഏറ്റവും അധികം വായിച്ച പുസ്തകങ്ങള്‍.

ഹിന്ദി എഴുത്തുകാരി കൃഷ്ണ സോബ‌്തി 2017 ലെ ജ്ഞാനപീഠ പുരസ്കാരത്തിന്
അര്‍ഹയായി.എക്കാലത്തും മതേതര പുരോഗമന മൂല്ല്യങ്ങള്‍ ഉയര്‍ത്തിടിച്ച
മൂര്‍ച്ഛയേറിയ തൂലികയായിരുന്നു കൃഷ്ണ സോബ‌്തിയുടേത്.
ദർവാരി,മിത്ര മസാനി,മനൻ കി മാൻ.ടിൻ പഹദ്,ക്ലൗഡ് സർക്കിൾ
ഫ്‌ളവർസ് ഓഫ് ഡാർക്ക്‌നെസ്സ്,ലൈഫ്,എ ഗേൾ,ദിൽഷാനിഷ്
ഹം ഹഷ്മത് ബാഗ്,ടൈം സർഗം തുടങ്ങിയ രചനകള്‍
ഹിന്ദിവായനാ ലേകത്ത് ലബ്ധപ്രതിഷ്ഠ നേടിയവയാണ്.
1925 പെബ്രുവരി 18ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യില്‍ ജനിച്ച കൃഷ്ണ സോബ‌്തി വിഭജനത്തെ തുടര്‍ന്നാണ് ഇന്ത്യിലെത്തിയത്.കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് എന്നിങ്ങനെ നിരവധി
അംഗീകാരങ്ങള്‍ നേടിയ നേടിയ കൃഷ്ണ സോബ‌്തി
പത്മഭൂഷൺ സ്വീകരിക്കാൻ വിസമ്മതിച്ചു.
201 ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച്
അഖ് ലാക്കിനെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന്കൃഷ്ണ സോബ‌്തി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരംവുംകേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും തിരികെ ഏല്പിച്ച് പ്രതിഷേധിച്ചിരുന്നു.

കലാമൂല്യമുളള സിനിമകള്‍ അവഗണിക്കപ്പെടുമ്പോ‍ഴും വേറിട്ട പരീക്ഷണ സിനിമകള്‍ സാംസ്കാരികരംഗത്ത് ഇടംപിടിച്ചു. കറുത്തവര്‍ക്കും കറുത്തവരുടെ ജീവിത പ്രശനങ്ങളും വെളളിത്തരയില്‍ ഇടം ലഭിച്ചു.

കമ്മട്ടിപ്പാടം എന്ന സിനിമ നഗരജീവിതങ്ങള്‍ ചേരികളിലേയ്ക്ക് തളളിവിടുന്ന ദളിതരുടെ കഥ പറഞ്ഞപ്പോള്‍ അനുഗ്രഹീതനായ ഒരു നടന്‍ കൂടി പിറന്നു.വിനായകന്‍. കേരളത്തിലെ ഏറ്റവും മികച്ച നടനുളള പുരസ്കാരം നല്കി
സംസഥാന സര്‍ക്കാര്‍ 2017ല്‍ വിനായകനെ ആദരിച്ചപ്പോള്‍
കേരളം ഒന്നടങ്കം കയ്യടിച്ചു.

മിന്നാമിനുങ്ങിലെ അതിശയിപ്പിക്കുന്ന അഭിനയം സുരഭി ലക്ഷിയെ രാജ്യത്തെ ഏറ്റവും മികച്ച നടിക്കുളള ദേശീയ അവാര്‍ഡിന് അര്‍ഹയാക്കി.
ടെക്ക് ഓഫിലെ അഭിനയത്തിന് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര േളയില്‍ മികച്ച നടിക്കുളള പുരസ്കാരം നേടിയ പാര്‍വ്വതി മലയാളിയുടെ അഭിമാനമായി മാറി.

വിധുവിന്‍സന്‍റെ് സംവിധാനം ചെയ്ത മാന്‍ഹോള്‍ മികച്ച സിനിമക്കുളള സംസ്ഥാന സര്‍്്ക്കാറിന്‍റെപുരസ്കാരവും മഹേഷിന്‍റെ പ്രതികാരം മികച്ച മലയാള
സിനിമയ്ക്കുളള കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരവും നേടി.
ഒരു വശത്ത് കോര്‍പ്പറേറ്റ് വല്‍ക്കരണം മലയാ്ള സിനിമയെകീ‍ഴടക്കുമ്പോള്‍ തന്നെ കുറഞ്ഞ ചെലവില്‍ കാലിക പ്രസക്തിയുളള വിഷയങ്ങളുമായി പുതുതലമുറയെടുക്കുന്ന സിനിമകള്‍ സാംസ്കാരിക കേരളത്തിന് നവോന്മേഷം നല്കുന്നു.

വാഗ്ഭടാനന്‍, സുകുമാര്‍ അ‍ഴിക്കോട് , എം എന്‍ വിജയന്‍ എന്നിവരെല്ലാം അടങ്ങിയ സാസ്കാരിക പ്രഭാ,കരുടെ പട്ടികയില്‍ ഇടം പിടിച്ച സുനില്‍ പി ഇളയിടത്തിന്‍റെ മഹാഭാരത ചരിത്രം പ്രഭാഷണ പരമ്പര പോയ വര്‍ഷത്തില്‍ യു റ്റ്യൂവിലൂടെ
കണ്ടത് ലക്ഷങ്ങളാണ്.നവമാധ്യമങ്ങളുടെ കാലത്ത് സംവേദനത്തിന്‍റെ പുതിയ സാധ്യങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ഈ സാംസ്കാരിക നായകന്‍ തെളിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News