ഗുജറാത്തില്‍ നിധിന്‍ പട്ടേലിന്റെ ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കി ബിജെപി. ആവശ്യപ്പെട്ട വകുപ്പുകള്‍ നല്‍കാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രിയായി നിധിന്‍ പട്ടേല്‍ ചാര്‍ജ്ജെടുത്തു.

അതേ സമയം പട്ടേല്‍ ്നുകൂലില്‍ മെഹസാന ജില്ലയില്‍ പ്രഖ്യാപിച്ച ബന്ദ് പിന്‍വലിച്ചിട്ടില്ല.
ആവശ്യപ്പെട്ട വകുപ്പുകള്‍ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു നിധിന്‍ പട്ടേല്‍ ബിജെപി നേതൃത്വവുമായി ഇടഞ്ഞത്.

ധനവകുപ്പും, നഗരവികസനവും ആവശ്യപ്പെട്ടങ്കിലും വകുപ്പ് വിഭജനത്തില്‍ ഇവ പട്ടേലിന് നല്‍കാന്‍ വിജയ് രൂപാനി തയ്യാറായില്ല. ഇതോടെയാണ് രാജി ഭീഷണിയുമായി നിധിന്‍ പട്ടേല്‍ രംഗത്തെത്തിയത്.

പട്ടേല്‍ രാജി വയ്ക്കുന്ന സാഹചര്യത്തില്‍ പത്ത് എംഎല്‍എമാര്‍ കൂടി രാജി വെയ്ക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഗുജറാത്തില്‍ ബിജെിപിക്ക് അധികാരം നഷ്ടമാകുമെന്ന അവസ്ഥയിലെത്തി. അതേ സമയം എംഎല്‍എ മാരെ തങ്ങളുടെ പാളയത്തിലെത്തിച്ച് അധികാരം പിടിക്കാന്‍ കോണ്‍ഗ്രസും നീക്കം നടത്തി.

ഈ സാഹചര്യത്തിലാണ് ബിജെപി നേതൃത്വത്തിന്് നിധിന്‍ പട്ടേലിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നത്.ബിജെപി ദേശീയ അ്ധ്യക്ഷന്‍ അമിത് ഷാ നിധിന്‍ പട്ടേലിനെ ഫോണില്‍ വിളിച്ചാണ് ആവശ്യപ്പെട്ട വകുപ്പുകള്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്.

ഇതിനെ തുടര്‍ന്ന് നിധിന്‍ പട്ടേല്‍ സച്ചിവാലായിലെ ഓഫീസിലെത്തി ഉപമുഖ്യമന്ത്രിയായി ചാര്‍ജ്ജെടുത്തു. അതേ സമയം നിധിന്‍ പട്ടേല്‍ അനുകൂലികള്‍ നാളെ മെഹ്സാന ജില്ലയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ബന്ദ് പിന്‍വലിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.