പോള്‍ ആന്റണി ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

പോള്‍ ആന്റണി കേരളാചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. ഓഖി ദുരിത ബാധിതര്‍ക്കുള്ള സഹായവും , പുനരധിവാസവും ആവും തന്റെ പ്രഥമ പരിഗണയെന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി. തന്റെ മുന്‍ഗാമിയായ കെഎം ഏബ്രഹാമിനെ പിന്തുടരുക എന്നതാണ് താന്‍ നേരിടാന്‍ പോകുന്ന വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു

എല്ലവരുടെയും സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ ആണ് താന്‍ ശ്രമിക്കുക. സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

34 വര്‍ഷത്തെ സര്‍വ്വീസ് ഉളള പോള്‍ ആന്‍റണി 1983 ലാണ് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ പ്രവേശിക്കുന്നത് ,കൊല്ലം ,ആലപ്പു‍ഴ എന്നീ ജില്ലകളില്‍ കളക്ടറായിരുന്ന പോള്‍ ആന്‍റണി സപ്ലെകോ മാനേജിംഗ് ഡയറക്ടറായിരുന്നു.

കേന്ദ്ര സര്‍ക്കാരിന്‍റെ കീ‍ഴില്‍ കമേഷ്യല്‍ ടാക്സ് വിഭാഗത്തില്‍ കമ്മീഷണറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. കൊച്ചിന്‍ സ്പെഷ്യല്‍ എകണോമിക് സോണിലും, വൈദ്യുതി വകുപ്പിലും, പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പില്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായും ജോലി നോക്കിയിട്ടുണ്ട്. ദില്ലി സ്കൂള്‍ ഒാഫ് ഇക്കണോമിക്സില്‍ നിന്ന് എം എയും , ബ്രിട്ടണിലെ ബെര്‍മ്മിഹാം യൂണിവേ‍ഴ്സിറ്റിയില്‍ നിന്ന് എം എ പബ്ളിക്ക് ഇക്കണോമിക്സ് മാനേജ്മെന്‍റില്‍ നിന്ന് മറ്റൊരു ബിരുദാനന്ദര ബിരുദവും കസ്ഥാമാക്കിയിട്ടുണ്ട്.

1958 ജൂണില്‍ ജനിച്ച പോള്‍ ആന്‍റണി 2018 ജൂണ്‍ 30 ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കും .എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ IAS ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയാല്‍ പോള്‍ ആന്‍റണിക്ക് 2020 വരെ സര്‍വ്വീസ് നീട്ടി കിട്ടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel