ഐ ലീഗ്: ഗോകുലം കേരള എഫ് സി ക്ക് ഹോം ഗ്രൗണ്ടില്‍ വീണ്ടും തോല്‍വി

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ് സി ക്ക് ഹോം ഗ്രൗണ്ടില്‍ വീണ്ടും
തോല്‍വി.ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്‍മാരായ ഐ സ്വാള്‍ എഫ് സി ഗോകുലം കേരളയെ തോല്‍പ്പിച്ചത്.

ഹോം ഗ്രൗണ്ടില്‍ ആദ്യവിജയം തേടിയായിരുന്നു ഗോകുലം കേരള എഫ്‌സി പന്തുതട്ടാനിറങ്ങിയത്. ആദ്യ പകുതിയില്‍ നാല്‍പത് മിനിറ്റോളം ഒത്തിണക്കത്തോടെയും മികച്ച മുന്നേറ്റങ്ങളോടെയും തുടരെ തുടരെ ആക്രമണം നടത്താന്‍ ഗോകുലത്തിനായി. എന്നാൽ നിരവധി അവസരങ്ങള്‍ തുറന്നു കിട്ടിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല.

45-ാം മിനിറ്റില്‍ ഐസ്വളിന്റെ യൂഗോ കൊമ്പയാഷിയുടെ ക്രോസ് ഗോകുലം ഡിഫന്റര്‍ ഡാനിയല്‍ അഡുവിന്റെ കാലില്‍ തട്ടി സെല്‍ഫ് ഗോളായി. ആ ഗോള്‍ ഗോകുലത്തിന്റെ കളിയുടെ ഗതിമാറ്റി മറിച്ചു.

രണ്ടാം പകുതിയില്‍ ആക്രമണത്തിന് മുന്‍തൂക്കം നല്‍കി ഗോകുലം എഫ് സി കളിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 52ാം മിനിറ്റില്‍ ആന്ദ്രേ ഇനസ്‌ക്യൂവിലൂടെ ഐസ്വാള്‍ രണ്ടാമതും കേരളത്തിന്റെ ഗോള്‍ വല ചലിപ്പിച്ചു.

റാഷിദും ഇര്‍ഷാദും ഉസ്മാന്‍ ആഷിക്കും അര്‍ജുന്‍ ജയരാജും ഗോകുലത്തിനായി ഒത്തിണക്കത്തോടെ കളിച്ചെങ്കിലും സ്വന്തം തട്ടകത്തില്‍ വിജയം കണ്ടെത്താനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News