ഇന്ത്യന്‍ എക്സ്പ്രസിന്റെ മികച്ച 10 തമിഴ് നടന്മാരുടെ ലിസ്റ്റില്‍ നമ്മുടെ കുഞ്ഞിക്കയും

ഇന്ത്യന്‍ എക്സ്പ്രസ് 2017ലെ ഏറ്റവും മികച്ച 10 തമിഴ് നടന്മാരുടെ ലിസ്റ്റ് പുറത്തു വിട്ടു കേരളത്തിനും മലയാളികള്‍ക്കും അഭിമാനമായി ദുല്‍ഖര്‍ സല്‍മാനും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

തമിഴ് താരങ്ങളായ വിജയ് സേതുപതി, പ്രസന്ന, സുന്‍ദീപ് കൃഷ്ണന്‍, വിഥാര്‍ദ്, കാര്‍ത്തി, വിവേക് പ്രസന്ന എന്നിവര്‍ക്കൊപ്പമാണ് കുഞ്ഞിക്ക ഇടം നേടിയത്.
നടന്മാരും മികച്ച പ്രകടനങ്ങളും
1. വിജയ് സേതുപതി
ഈ വര്‍ഷം വിജയ് സേതുപതിയുടേ ചിത്രങ്ങളെല്ലാം വിജയം നേടിയവയാണ്. ഇതില്‍ വിക്രം വേദ ബ്ലോക്ക്ബസ്റ്ററും കറുപ്പനും പുരിയാത്ത പുതിരും തരക്കേടില്ലാത്ത വിജയങ്ങള്‍ സ്വന്തമാക്കി.
2. പ്രസന്ന
പവര്‍ പാണ്ടിയിലെ മകന്‍, തുപ്പരിവാളന്‍, ഒപ്പം തിരുട്ടു പയലേ 2 വിലെ വില്ലന്‍ കൂടാതെ ആക്ഷന്‍ കിംഗ് അര്‍ജുനനൊപ്പമുള്ള നിപുണന്‍ എന്നിവ ശ്രദ്ധ നേടി.

3. സുന്‍ദീപ് കൃഷ്ണന്‍
തെലുങ്കില്‍ ശ്രദ്ധേയനായ താരം തമിഴില്‍ ഒരു പിടി ലോ ബജറ്റ് അതെ സമയം ഗംഭീര ചിത്രങ്ങളിലൂടെയാണ് തമിഴില്‍ 2017 ല്‍ സാന്നിദ്ധ്യം അറിയിച്ചത്. മാനഗരം, നെഞ്ചില്‍ തുണൈവിരുന്താല്‍,മാനഗരം തുടങ്ങിയ ഒരുപിടി നല്ല ചിത്രങ്ങള്‍ 2017 ല്‍ പുറത്തിറങ്ങി.

4. വിഥാര്‍ദ്
രണ്ടു മികച്ച ചിത്രങ്ങളാണ് വിഥാര്‍ദ് 2017 ല്‍ നല്‍കിയത്. കുരങ്ങു ബൊമ്മയ് , ഗ്രാമീണ ത്രില്ലറായ ഒരു കിടാരിയിന്‍ കരുണൈ മനുവുമാണ് ആ ചിത്രങ്ങള്‍. ഇത് രണ്ടും ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളുടെ ലിസ്റ്റില്‍ ഉള്‍പെടുത്താവുന്നവയാണ്.

5. കാര്‍ത്തി
കാറ്റ് വേളിയതേ എന്ന മണിരത്നം ചിത്രം വിജയം നല്‍കിയില്ലെങ്കിലും ‘ധീരന്‍ അധികാരം ഒന്ന്’ മികച്ചതായിരുന്നു. ഒരു പൊലീസ് ഓഫീസറുടെ റോളില്‍ കാര്‍ത്തി എത്തിയ ചിത്രം 2017 ലെ ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയം നേടി.

6. വൈഭവ് റെഡ്ഢി
ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയിരുന്ന വൈഭവ് റെഡ്ഢി മേയാത മാന്‍ എന്ന ചിത്രത്തിലെ ഇദയം മുരളി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി, ചിത്രത്തിലെ പ്രകടനം അദ്ദേഹത്തെ മികച്ച നടന്മാരുടെ പട്ടികയില്‍ എത്തിക്കുന്നു.
7. വിവേക് പ്രസന്ന
വിക്രം വേദയിലടക്കം മിക്ക ചിത്രങ്ങളിലും സൈഡ് റോളിലോ വില്ലന്‍ വേഷത്തിലോ ഒതുങ്ങിയ വിവേക്, മേയാത മാന്‍ എന്ന ചിത്രത്തിലെ നായകന്റെ സുഹൃത്തായി ഗംഭീര പ്രകടനമാണ് നടത്തിയത്.
8. ദുല്‍ഖര്‍ സല്‍മാന്‍
സോളോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും നാല് വേഷങ്ങള്‍ അടങ്ങിയ ആന്തോളജി ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തെ മികച്ചതാക്കി.
9. രാജ് കിരണ്‍
അച്ഛന്‍ വേഷങ്ങളിലും ഗോഡ് ഫാദര്‍ വേഷങ്ങളിലും മാത്രം ഒതുങ്ങി പോയ ഒരു നല്ല നടന്റെ തിരിച്ചുവരവാണ് ധനുഷ് സംവിധാനം ചെയ്ത പവര്‍ പാണ്ടിയിലൂടെ രാജ് കിരണിന് ലഭിച്ചത്
10. എം. എസ് ഭാസ്‌ക്കര്‍
എട്ടു തോട്ടകള്‍ എന്ന ചിത്രത്തിലെ ബാങ്ക് കൊള്ളക്കാരനായുള്ള പ്രകടനം കൈയടികള്‍ നേടിക്കൊടുത്തു. ഒരു വ്യത്യസ്ത വേഷം എന്ന നിലയില്‍ ഈ ചിത്രം അദ്ദേഹത്തിന് ബ്രേക്ക് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here