ലൈക്ക് 6k; ഡിസ്‌ലൈക്ക് 65k: പാര്‍വതിയും പൃഥിരാജും നേരിടുന്നത്

പാര്‍വതിയും പൃഥിരാജും നായികാ നായകന്‍മാരായി എത്തുന്ന മൈ സ്റ്റോറി എന്ന സിനിമയുടെ മേക്കിംഗ് വീഡിയോക്ക് ഡിസ്‌ലൈക്ക് ആക്രമണം. കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോക്കെതിരെ വന്‍ ഡിസ്‌ലൈക്ക് ക്യാമ്പയിന്‍ ആണ് നടക്കുന്നത്.

65,000 ആളുകളാണ് ഇതുവരെ വീഡിയോ ഡിസ്‌ലൈക്ക് ചെയ്തത്. യൂട്യൂബിലെ വീഡിയോക്ക് അടിയില്‍ നടി പാര്‍വതിക്കെതിരെ തെറിവിളികളും വിമര്‍ശനങ്ങളും നടത്തുന്നുണ്ട്. ഇതിനുമുമ്പ് പേളിയും ജെപിയും പാടി അഭിനയിച്ച തേങ്ങാക്കൊല മാങ്ങാത്തൊലി എന്ന പാട്ടിനാണ് യു ട്യുബില്‍ കൂടതല്‍ ഡിസ്‌ലൈക്ക് ലഭിച്ചിട്ടുള്ളത്.

മേക്കിങ് വീഡിയോ പൃഥിരാജും എഫ്ബിയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിനടിയിലും മോശം പരാമര്‍ശമാണ് പാര്‍വതിക്ക് നേരെയുള്ളത്.

നവാഗതയായ റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. തൊണ്ണൂറുകളെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ സമകാലിക വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോഷ്ണി ദിനകര്‍ തന്നെയാണ്.

ഷാന്‍ റഹ്മാന്‍ ഒരുക്കിയ ആറു ഗാനങ്ങളുണ്ട് സിനിമയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here