സല്‍മാനുമുന്നില്‍ പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടി; വിഷമം മാറാന്‍ പാട്ടു പാടി സല്‍മാന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

സല്‍മാന്‍ ഖാന് കുട്ടികളെന്നാല്‍ ജീവനാണ്. എവിടെ കുട്ടികളെ കണ്ടാലും അവരെ ചേര്‍ത്തു പിടിക്കും സൂപ്പര്‍സ്റ്റാര്‍. കഴിഞ്ഞ ദിവസമാണ് തന്റെ ആരാധികയായ ഒരു പെണ്‍കുട്ടിയെ സല്‍മാന്‍ കണ്ടുമുട്ടിയത്. സല്‍മാനെ കണ്ടപ്പോള്‍ പെണ്‍കുട്ടിയ്ക്ക് കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല. പൊട്ടിക്കരഞ്ഞു.

ഒടുവില്‍ കുട്ടിയുടെ വിഷമംമാറ്റാനായി സല്‍മാന്‍ പാട്ട് പാടാന്‍ തുടങ്ങി. പാട്ടിനൊപ്പം ഡാന്‍സും. അവസാനം കുട്ടി വിഷമം മാറി സല്‍മാനെ കെട്ടിപ്പിടിച്ചു. ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel