പുതുവര്‍ഷാഘോഷത്തിന്റെ മറവില്‍ മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ അഴിഞ്ഞാട്ടം; ആക്രമണം പൊലീസിന് നേരെയും

ഇടുക്കി:-രാജാക്കാട് പുതുവര്‍ഷാഘോഷത്തിന്റെ മറവില്‍ മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ അഴിഞ്ഞാട്ടം. തടയാനെത്തിയ പൊലീസിന് നേരെ കുരുമുളക് സ്പ്രേ ഉപയോഗിച്ചു. ഏഴ് പേര്‍ പിടിയിലായ കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണ്.

രാജാക്കാട് സ്വദേശി സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതുവല്‍സര രാവില്‍ അക്രമം നടത്തിയത്. നഗരത്തിലെ ആഘോഷം അതിര് വിട്ടപ്പോള്‍ ചിലര്‍ ചോദ്യം ചെയ്തത് സംഘത്തെ പ്രകോപിപ്പിച്ചു.

തുടര്‍ന്ന് പതിനഞ്ചോളം വരുന്ന സംഘം അക്രമം അഴിച്ച് വിടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് എസ്ഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസുകാരെത്തിയതോടെ അക്രമികള്‍ ചിതറിയോടി.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഏഴ് പേര്‍ പിടിയിലായെങ്കിലും മുഖ്യപ്രതി സുജിത്ത് ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയതായി എസ്ഐ.പിഡി അനൂപ് പറഞ്ഞു.

മയക്കുമരുന്ന് കേസില്‍ പ്രതിയായ സുജിത്ത് പീഡനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
പിടിയിലായവരില്‍, പ്രായപൂര്‍ത്തിയാകാത്ത നാല് പേരെ തൊടുപുഴ ജുവനൈല്‍ കോടതിയിലും മറ്റ് മൂന്ന് പേരെ നെടുങ്കണ്ടം കോടതിയിലും ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News