പുതുവത്സര രാവില്‍ കത്തിയമര്‍ന്നത് 1,400  കാറുകള്‍; ദുരന്തം ലണ്ടനില്‍ കുതിര പ്രദര്‍ശനത്തിനിടെ 

പുതുവൽസരാഘോഷത്തിനിടെ ബ്രിട്ടനിലെ ലിവർപൂളിൽ ബഹുനില കാർ പാർക്ക് സമുച്ചയത്തിനു തീപിടിച്ച് 1400 കാറുകള്‍  കത്തിച്ചാമ്പലായി. എക്കോ അരീന കാർ പാർക്കിലാണ് നൂറുകണക്കിന് കോടി വിലവരുന്ന കാറുകൾ  മണിക്കൂറുകൾക്കുള്ളിൽ ചാരമായത്.

ലിവര്‍പൂള്‍ അന്താരാഷ്ട്ര കുതിര പ്രദർശനം കാണാനെത്തിയവരുടെ  കാറുകളാണ് കത്തിയമര്‍ന്നത്.   ആളപായമില്ല. ഒരു  കാറിലുണ്ടായ തീയാണ് പിന്നീട് മറ്റുകാറുകളിലേക്കും പടർന്ന് വൻ ദുരന്തമായി മാറിയതെന്ന് അഗ്നിശമന സേനാ അധികൃതര്‍ പറയുന്നു.
1,600 കാറുകൾക്ക് പാർക്കു ചെയ്യാവുന്ന ബഹുനില മന്ദിരത്തില്‍ 1400 കാറുകളാണ് ഉണ്ടായിരുന്നത്.  21 ഫയർ യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട  പരിശ്രമത്തിലൂടെ തീ നിയന്ത്രണ വിധേയമാക്കിയതായി പൊലീസ് അറിയിച്ചു. തീ പടര്‍ന്നതിനെ തുടര്‍ന്ന്  സമീപപ്രദേശങ്ങളിലെ കെട്ടിടങ്ങളിൽനിന്നെല്ലാം  ആളുകളെ ഒഴിപ്പിച്ചിരുന്നു.
പ്രദര്ശന വേദിയിലെ കുതിരകളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ലിവര്‍പൂള്‍ മേയര്‍ ജോ ആന്‍ഡേ‍ഴസണ്‍ പറഞ്ഞു. അപകട സ്ഥലത്ത് ഇപ്പോ‍ഴും കറുത്ത പുക ഉയരുന്നുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് കുതിരപ്രദര്‍ശനം ഉപേക്ഷിച്ചതായി സംഘാടകര്‍ അറിയിച്ചു.
വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News