സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു

സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയില്‍ പതാക ഉയര്‍ന്നു. പൊതുസമ്മേളനം നടക്കുന്ന മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ കെ ദാസന്‍ എംഎല്‍എയാണ് പതാക ഉയര്‍ത്തിയത്.

പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ടൗണ്‍ഹാളിലെ പിടി രാജന്‍ നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുക. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെ 400 പ്രതിനിധികള്‍ 3 ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും.

നാലിന് വൈകീട്ട് ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചിന് ശേഷം നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News