ഇന്നു സൂപ്പര്‍മൂണ്‍ തെളിയും

ഇന്നത്തെ പൂര്‍ണചന്ദ്രന്‍ തിരുവാതിരച്ചന്ദ്രനാണെന്ന പ്രത്യേകതയുമുണ്ട്. ഇന്ന് 14ശതമാനം വരെ ചന്ദ്രന്റെ പ്രകാശം കൂടും.

സാധാരണയിലും കവിഞ്ഞ് വലിപ്പത്തിലും തിളക്കത്തിലും ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പര്‍മൂണ്‍. ഭ്രമണം ചെയ്യുമ്പോള്‍ ഭൂമിക്ക് ഏറ്റവും അടുത്ത് ചന്ദ്രനെത്തുമ്പോഴാണ് സൂപ്പര്‍ മൂണ്‍ ദൃശ്യമാകുന്നത്.

ഈ മാസം തന്നെ വീണ്ടുമൊരു പൂര്‍ണചന്ദ്രനും പ്രത്യക്ഷപ്പെടും, 31ന്. മാസാവസാനത്തെ സൂപ്പര്‍മൂണിനാണ് കൂടുതല്‍ പ്രത്യേകതയെന്നാണു നാസയുടെ നിലപാട്. അല്‍പം ചുവപ്പുകലര്‍ന്ന അന്നത്തെ ചന്ദ്രനെ ‘രക്തചന്ദ്രന്‍’ എന്നും വിളിക്കാം.

രക്തചന്ദ്രന്‍ പ്രതിഭാസത്തിനു കാരണം ഭൂമി തന്നെയാണ്. ചന്ദ്രനില്‍നിന്നുള്ള പ്രകാശത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തിന്റെ സ്വാധീനം മൂലമാണു നേരിയ ചുവപ്പ് കലരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News