ഫോണ്‍ വഴിയുള്ള പ്രണയത്തെത്തുടര്‍ന്ന് നാല്‍പ്പതുകാരി വീട്ടമ്മ കാമുകനെ തേടി നടാലിലെത്തി.

രണ്ടു മക്കളുടെ അമ്മയായ കൊയിലാണ്ടി സ്വദേശിനിയാണ് ചാലക്കുന്നിലെ മുപ്പത്താറുകാരനായ കാമുകനെത്തേടി നടാലിലെത്തിയത്. നടാല്‍ റെയില്‍വേ ഗേറ്റിനടുത്തായിരുന്നു ഇരുവരും കൂടിക്കാഴ്ചക്ക് സ്ഥലം നിശ്ചയിച്ചിരുന്നത്.

എന്നാല്‍ നേരില്‍ കണ്ട ഇരുവരും പിന്നീട് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. യുവാവിനെ നാട്ടിലേക്ക് ക്ഷണിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്. തര്‍ക്കം മൂത്തപ്പോള്‍ എടക്കാട് പൊലീസും സ്ഥലത്തെത്തി.

തുടര്‍ന്ന് പോലീസ് വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ മകനെത്തി സ്ത്രീയെ നാട്ടിലേക്കു കൊണ്ടുപോയി.