സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടിയുയരും. 33 ജില്ലാകമ്മറ്റിയംഗങ്ങളുല്‍പ്പടെ 12 ഏരിയാകമ്മറ്റികളില്‍ നിന്ന് 290 പ്രതിനിധികളാണ് മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ജില്ലയിലെ സമുന്നത നേതാക്കളുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും രക്തസാക്ഷി കൂടീരങ്ങളില്‍ നിന്നുള്ള പതാകകൊടിമര ജാഥകള്‍ നഗരത്തില്‍ വൈകിട്ട് സംഗമിക്കും.

കോട്ടയത്തെ സഖാവ് സിഎസ് ഗോപാലപിള്ളയുടെ സ്മാരകത്തില്‍ നിന്നും കൊണ്ടുവന്ന പതാക സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ കെ സുരേഷ് കുറുപ്പ് എംഎല്‍എ പൊതുസമ്മേളന നഗരിയായ തിരുനക്കരയില്‍ ഉയര്‍ത്തുന്നതോടെ നാലു ദിവസത്തെ സമ്മേളനത്തിന് തുടക്കമാകും.

നാളെ നീണ്ടൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നെത്തിക്കുന്ന ദീപശിഖ കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലെ വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ തെളിക്കുന്നതോടെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.