മുസ്ലിംവിരുദ്ധ പരാമര്‍ശവുമായി ബിജെപി എംഎല്‍എ; ‘ഹിന്ദു ജനസംഖ്യയെ കടത്തിവെട്ടാന്‍, മുസ്ലിംകള്‍ കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടുന്നു’

ജയ്പുര്‍: മുസ്ലിം വിരുദ്ധ പരാമര്‍ശവുമായി രാജസ്ഥാനിലെ ബിജെപി എംഎല്‍എ.

രാജ്യത്തിന്റെ നിയന്ത്രണം കൈയടക്കാനും ഹിന്ദു ജനസംഖ്യയെ കടത്തിവെട്ടാനും മുസ്ലിംകള്‍ കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടുകയാണെന്ന് ബന്‍വാരിലാല്‍ സിംഘാല്‍ എംഎല്‍എ പറഞ്ഞു.

ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: മുസ്ലിംകള്‍ 1214 കുട്ടികളെയാണ് പ്രസവിക്കുന്നത്. ഹിന്ദുക്കളാകട്ടെ ഒന്നോ രണ്ടിലോ ഒതുക്കുന്നു. മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നത് ഹിന്ദുക്കള്‍ക്ക് ഭീഷണിയാണ്. പ്രസിഡന്റ്, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍ എന്നീ പദവികള്‍ ലക്ഷ്യംവച്ചുള്ള ഗൂഢാലോചനയാണ് മുസ്‌ലിംകള്‍ നടത്തുന്നത്’. േ

ഏറെ ആലോചിച്ചശേഷമാണ് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതെന്നും അതുകൊണ്ടുതന്നെ പിന്‍വലിക്കില്ലെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.

ആള്‍വാറില്‍നിന്നുള്ള എംഎല്‍എയാണ് ബന്‍വാരിലാല്‍. ആള്‍വാര്‍ ലോക്‌സഭാ സീറ്റിലേക്ക് 29ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എംഎല്‍എയുടെ മുസ്ലിംവിരുദ്ധ പരമാര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News