
നടി മഞ്ജുവാര്യരുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് മുന്‍പും നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അന്നുതന്നെ മഞ്ജു ഇതെല്ലാം നിഷേധിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, സിനിമാ താരങ്ങളുടെ രാഷ്ട്രീയപ്രവേശനം ചര്‍ച്ചാ വിഷയമായിക്കൊണ്ടിരിക്കുന്ന സമയത്ത് മഞ്ജു വീണ്ടും നിലപാട് വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് സൂര്യ വിമന്‍സ് ടോക്ക് ഫെസ്റ്റിവലില്‍ സംസാരിക്കുമ്പോഴാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്.
മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ:
‘ആരും ചെയ്യാത്ത വലിയ കാര്യമാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് എന്ന വിചാരമൊന്നും എനിക്കില്ല. ഞാനിപ്പോള്‍ ചെയ്യുന്നതിനെക്കാള്‍ വലിയ പ്രവൃത്തികള്‍ നിശബ്ദമായി ചെയ്യുന്ന നിരവധി പേര്‍ ഇവിടെയുണ്ട്.
‘ഞാന്‍ ഒരു സിനിമാ താരമായതുകൊണ്ടും ആളുകള്‍ക്ക് പരിചിതയായതുകൊണ്ടും ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും വലിയ രീതിയില്‍ എടുത്തുകാണിക്കപ്പെടും. ഇതൊന്നും ഞാന്‍ ചെയ്യുന്നത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുക എന്ന ഉദ്ദേശത്തില്‍ അല്ല.’
‘നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ കഴിയുന്നവര്‍ക്ക് അല്‍പം ആശ്വാസം പകരുക എന്നത് സമൂഹത്തോടുള്ള ഉത്തരവാദിത്തമായി ഞാന്‍ കാണുന്നു.’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here