ആരാധകരെ ഞെട്ടിച്ച് കിംഗ് ഖാന്‍ ഇനി കുള്ളന്‍ ഖാന്‍; വീഡിയോ കാണാം

പുതിയ ചിത്രത്തിൽ ആരാധകരെ ഞെട്ടിക്കാനൊരുങ്ങി കിംഗ്ഖാന്‍. കുള്ളനായാണ് പുതിയ ചിത്രത്തിൽ ബോളീവുഡിന്‍റെ ബാദ്ഷാ എത്തുന്നത്. ക‍ഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ പേര് വെളിപ്പെടുത്തിക്കൊണ്ട് യൂട്യൂബിലൂടെ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

സീറോ എന്ന് പേരിട്ടിരിക്കന്ന ചിത്രം ആനന്ദ് എൽ റായാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തന്‍റെ ടൈറ്റിൽ അനോണ്‍സ്മെന്‍റ് വീഡിയോയിൽ കിംഗ്ഖാന്‍റെ പുതിയ ലുക്കും കാണിക്കുന്നുണ്ട്. അപ്ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കം കോടിക്കണക്കിന് ആളുകളാണ് വീഡിയോ യൂട്യൂബിൽ കണ്ടിരിക്കന്നത്.

റെഡ് ചില്ലീസിന്‍റെ ബാനറൽ നിർമ്മിക്കുന്ന ചിത്രത്തിൽ അനുഷ്ക ശര്‍മ്മയും കത്രീന കൈഫുമാണ് നായികമാര്‍. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 2018 ഡിസംബർ 21ന് ചിത്രം ബിഗ്സ്ക്രീനിലെത്തുക. ഷാരൂഖിന്റെ ഏറ്റവും മികച്ച വേഷമായിരിക്കും ഇതെന്നാണ് ബോളിവുഡില്‍ നിന്നുള്ള സംസാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News