
കോട്ടയം: താന്‍ എന്‍സിപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്ത ശുദ്ധ കളവെന്ന് ആര്‍ ബാലകൃഷ്ണപിള്ള.
അങ്ങനെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല.ജനുവരി 6 ന് ശരദ്പവാറിനെ കാണില്ല.പാര്‍ട്ടിയ്ക്ക് മന്ത്രിസ്ഥാനം വേണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചങ്ങാനാശേരിയില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് ബി യെ ഇടതുമുന്നണി ഘടകകക്ഷിയാക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. അധികം വൈകാതെ എടുക്കുമെന്നാണ് പ്രതീക്ഷ.മാണി ഒഴികെയുള്ള കേരള കോണ്‍ഗ്രസുകള്‍ ഒന്നിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു.അതില്‍ പി ജെ ജോസഫു മോന്‍സ് ജോസഫുമൊക്കെ വരുന്നതില്‍ വിരുന്നതില്‍ വിരോധമില്ല.
എല്‍ഡിഎഫിലേക്ക് വരുമെന്ന മാണിയുടെ ആഗ്രഹം നടക്കുമെന്ന് തോന്നുന്നില്ല.അധികാരത്തിലിരിക്കുമ്പോള്‍ കര്‍ഷകനെ മറക്കുകയും ഭരണം നഷ്ടമാകുമ്പോള്‍ കര്‍ഷകനു വേണ്ടി കരയുകയും ചെയ്യുന്ന രീതിയാണ് മാണിയുടേത്.
സംസ്ഥാന സാമ്പത്തിക രംഗം തകര്‍ത്തതിന് ഉത്തരവാദികള്‍ കെ.എം മാണിയും ഉമ്മന്‍ ചാണ്ടിയുമാണ്. യു ഡി എഫ് ഉണ്ടാക്കിയതില്‍ ജീവിച്ചിരിപ്പുള്ള ഒരേ ഒരാളാണെങ്കിലും ഇനി ഒരു തിരിച്ചു പോക്കില്ല.യു ഡി എഫ് തന്നെയും പാര്‍ട്ടിയെയും ഒരുപാട് അപമാനിച്ചുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here