ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

ഐഎംഎ ഡോക്‌ടര്‍മാര്‍ രാജ്യവ്യാപകമായി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോകസഭ സ്റ്റാന്റിംഗ് കമ്മിറ്റിക്ക്‌ വിട്ടതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. കേരളത്തില്‍ മെഡിക്കല്‍ ബില്ലിനെതിരെ രാജ്ഭവന് മുന്നിലാണ് ഡോക്‌ടര്‍മാര്‍ പ്രതിഷേധിച്ചിരുന്നത്.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയായിരുന്നു പണിമുടക്ക്. സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ ഒരു മണിക്കൂര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നായിരുന്നു പ്രതിഷേധം.

കേന്ദ്രമന്ത്രിസഭ ഡിസംബര്‍ 18ന് അംഗീകരിച്ച ബില്‍ വ്യാഴാഴ്‌ചയാണ് ആരോഗ്യമന്ത്രി ജെ.പി നഡ്ഡ ലോകസഭയില്‍ അവതരിപ്പിച്ചത്. ആരോഗ്യമേഖലയ്‌ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ബില്‍ എന്നായിരുന്നു നഡ്ഡയുടെ വാദം. പ്രതിപക്ഷത്തിന്റെ ആവശ്യം ആംഗീകരിച്ചാണ് ബില്‍ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News