മഞ്ഞപ്പടയുടെ പരാജയം; പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍ രാജിവെച്ചു

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഉൾപ്പെടെ രാജ്യാന്തര കായിക താരങ്ങളുമായി എത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു ഈ സീസണലേത്. റെനെ മ്യൂലസ്റ്റീനിന്റെ ശിക്ഷണത്തിൽ കളിച്ച എഴു കളികളിൽ ഒരെണ്ണം മാത്രമാണ് ജയിച്ചത്. രണ്ട് വൻ തോൽവികൾ ഏറ്റുവാങ്ങുകയും ചെയ്തു.

പോയിന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേ‍ഴ്സ് വെറും ഏ‍ഴ് പോയിന്‍റുമായി എട്ടാമതും. തുടർച്ചയായ മോശം പ്രകടനമാണ് പരിശീലകൻ റെനെ മൂല സ്റ്റീനിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം.

2017 ജൂലൈ 14നാണ് കേരള പരിശീലകനായി റെനെ മ്യൂലസ്റ്റീന്‍ ചുമതലയേറ്റത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സഹപരിശീലകനായിരുന്ന അദ്ദേഹം കളിക്കാരുടെ ക‍ഴിവ് കണ്ടെത്തുന്നതില്‍ അപാര മികവുളളയാള്‍ എന്ന വിശേഷണത്തോടെയാണ് എത്തിയത്. എന്നാല്‍ ബെര്‍ബറ്റോവ്, സിഫ്നിയോസ്, ഇയാന്‍ ഹ്യൂം, പെക്കുസണ്‍ അടക്കം വന്‍താരനിര ഉണ്ടായിട്ടും സ്വന്തം മണ്ണില്‍ പോലും തിളങ്ങാനായില്ല.

ക‍ഴിഞ്ഞ മത്സരത്തില്‍ ബംഗളൂരു എഫ്സിയോട് മൂന്ന് ഗോളുകള്‍ക്ക് തോറ്റതോടെ ആരാധകരും കനത്ത നിരാശയിലാണ്. ഈ സാഹചര്യത്തിലാണ് മ്യൂലസ്റ്റീനിന്‍റെ പിന്‍മടക്കം. അസിസ്റ്റന്‍റ് കോച്ച് താന്‍ബോയ് സിങ്തോ ആകും അടുത്ത മത്സരത്തില്‍ ടീമിന്‍റെ മുഖ്യപരിശീലകനെന്നാണ് സൂചന.

ബ്ലാസ്റ്റേ‍ഴ്സ് ഉടന്‍ തന്നെ റെനെയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചേക്കും. 2015ലും ബ്ലാസ്റ്റേ‍ഴ്സ് പരിശീലകനായിരുന്ന പീറ്റര്‍ ടെയ് ലര്‍ സമാനമായ സാഹചര്യ്തതില്‍ രാജിവെച്ചിരുന്നു. തുടര്‍ന്ന് ടെറി ഫെലാന്‍ കോച്ചായി എത്തുന്നതും.

എന്നാല്‍ റെനെ മ്യൂലസ്റ്റീന്‍ രാജിവയ്ക്കുന്നതോടെ അദ്ദേഹത്തോടൊപ്പം ടീമിലെത്തിയ ദിമിത്രി ബെര്‍ബറ്റോവ് അടക്കമുളളതാരങ്ങളുടെ ടീമിനൊപ്പമുളള മുന്നോട്ട് പോക്കാണ് സംശയത്തിലാകുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here