റയിൽവേയിൽ രണ്ടര ലക്ഷം ഒഴിവുകളിൽ സർവ്വീസിൽ നിന്ന് വിരമിച്ചർക്ക് പുനഃനിയമനം നൽകുന്നു 1 ലക്ഷം പേരെയാണ് വിവിധ തസ്ഥിതകളിൽ നിയമിക്കുക.ആർ.ആർ.സി നടത്തിയ പരീക്ഷയിലും കായികക്ഷമതാ പരിശോധനയിലും വിജയിച്ച ആയിരകണക്കിന് യുവതി യുവാക്കളെ തഴഞ്ഞാണ് പിൻവാതിൽ നിയമനം.വിവിധ സോണുകളിലെ ഡിആർഎം മാർക്ക് റയിൽവേ ബോർഡ് ഇത് സംബന്ധിച്ച ഉത്തരവ് രേഖാമൂലം നൽകി.

കഴിഞ്ഞ ഒക്ടോബർ 18 നാണ് റയിൽവെ ബോർഡ് വിവാദ ഉത്തരവ് പുറത്തിറക്കിയത് ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റയിൽവെ ഏകദേശം രണ്ടര ലക്ഷം ഒഴുവികളിൽ വിവിധ തസ്ഥിതകളിൽ 17 സോണുകളിലായി വിരമിച്ച ഒരു ലക്ഷത്തോളം പേർക്കാണ് പുനഃനിയമനം നൽകുക. വിരമിക്കുമ്പോൾ ലഭിച്ചിരുന്ന ശമ്പളവും പിന്നീട് ലഭിച്ച പെൻഷനും തമ്മിലുള്ള അന്തരം എത്രയാണൊ അതായിരിക്കും വേതനമായി നൽകുക 65 ഡവയസ്സുവരെയാണ് സുരക്ഷാ വിഭാഗത്തിലുൾപ്പടെ നിയമനം.

2013 ൽ RRC പുറത്തിറക്കിയ റാങ്ക് ലിസ്റ്റിൽ പ്പെട്ട 4000 ത്തോളം പേർ നിയമനത്തിനായി കാത്തിരിക്കുമ്പോഴാണ് വിരമിച്ചവർക്ക് ഇതേ തസ്ഥികയിൽ ജോലി നൽകുന്നത്.ആർ.ആർ.ബി പേരിന് മാത്രം അപേക്ഷ ക്ഷണിച്ച് നിയമന നിരോധനം മൂടി വെക്കാനാണ് ശ്രമം

അതേ സമയം കേരളത്തിൽ തിരുവനന്തപുരം ഡിവിഷനിൽ 750 പേർക്കും പാലക്കാട് 500 പേർക്കുമാണ് വിരമിച്ചവരിൽ നിന്ന് നിയമനം നൽകുക.ട്രയിൻ ഗതാഗതവുമായി ബന്ധപ്പെട്ട സുരക്ഷാ മേഖലകളിൽ ദിവസ വേതനത്തിന് നിയമിക്കപെടുന്നവർ വീഴ്ച വരുത്തിയാൽ എന്തു നടപടിയാണ് വീഴ്ച വരുത്തുന്നവർക്കെ സ്വീകരിക്കുക എന്ന ചോദ്യം റയിൽവേ ജീവനക്കാരുടെ സംഘടനകൾ ഉന്നയിക്കുന്നു. ട്രയിൻ യാത്രയെ മാത്രം ആശ്രയിക്കുന്ന ലക്ഷകണക്കിന് വരുന്ന യാത്രകാരുടെ ജീവൻ കൊണ്ടുള്ള കളിയാണിതെന്നും സംഘടനകൾ ചൂണ്ടികാട്ടുന്നു.