ഇന്നോവയ്ക്ക് ഇതാ ഒരു എതിരാളി; മിത്സുബിഷി എക്‌സ്പാന്‍ഡര്‍ എത്തുന്നു

എംപിവി മാര്‍ക്കറ്റ് പിടിച്ചെടുക്കാന്‍ ജപ്പാനീസ് വാഹന നിര്‍മ്മാതാക്കളായ എക്‌സ്പാന്‍ഡര്‍ എംവിയുടെ പുതിയ മോഡല്‍ മിത്സുബിഷി എക്‌സ്പാന്‍ഡര്‍ എത്തുന്നു.

കഴിഞ്ഞമാസം നടന്ന ഇന്‍ ഡിവിഷന്‍ ഓട്ടോ ഷോയിലാണ് മിത്സുബിഷി എക്‌സ്പാന്‍ഡര്‍ അനാവരണം ചെയ്തത്. ഒരു എസ്യുവിയുടെ കരുത്തും എംപിവിയുടെ സുഖസൗകര്യവുമാണ് കമ്ബനി ഈ വാഹനത്തിന് വാഗ്ദാനം ചെയ്യുന്നത്.

4475ാാ നീളവും 1750ാാ വീതിയും 1700ാാ ഉയരവുമുള്ള മിത്സുബിഷി എക്‌സ്പാന്‍ഡര്‍ വലിപ്പംകൊണ്ട് ഇന്നോവ ക്രസ്റ്റിയെക്കാള്‍ അല്പം ചെറുതാണ്. 7 സീറ്റര്‍ വാഹനമായ മിത്സുബിഷി എക്‌സ്പാന്‍ഡറിന്റെ ഇന്റീരിയറും കാഴ്ചയില്‍ മനോഹരമാണ്.

ഡ്യുവല്‍ടോണ്‍ ഇന്റീരിയര്‍, ഇന്‍ഫോടെയിന്‍മെന്റ്, ടച്ച്സ്‌ക്രീന്‍ എന്നിങ്ങനെ എല്ലാവിധ ഫീചീഴുമായാണ് വിപണി കീഴടക്കാന്‍ എത്തുന്നത്. പെട്രോള്‍ ഡീസല്‍ എഞ്ചിനുകളില്‍ പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന് മാനുവല്‍ കൂടാതെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News