ഓഖി ദുരന്തത്തിൽ മരിച്ച 6 പേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു. ഇതിൽ മൂന്ന് പേർ മലയാളികളാണ്. വിഴിഞ്ഞം സ്വദേശി ജെറോം, പൂന്തുറ സ്വദേശി ഡെൻസൺ ,പുല്ലുവിള സ്വദേശി സിറിൽ മിറാൻഡ എന്നിവരാണ് തിരിച്ചറിഞ്ഞ മലയാളികൾ.

DNA പരിശോധനയിലാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇതിൽ സിറിലിന്റേയും, ജെറോമിന്റെയും മൃതദേഹങ്ങൾ ബേപ്പൂരാണ്. ഡെൻസറേത് നീണ്ടകരയിലും. തിരിച്ചറിഞ്ഞ മറ്റ് മൂന്ന് പേർ തമിഴ്നാട് സ്വദേശികളാണ്.