ഗാന്ധി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലുള്ള മിനി കാര്‍ഷിക മേള ഈ മാസം 13 മുതല്‍ 15 വരെ തൊടുപുഴയില്‍ നടക്കും. മുനിസിപ്പല്‍ മൈതാനിയില്‍ നടക്കുന്ന മേള വൈദ്യുതി വകുപ്പ്‌ മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്യും.

മൂന്ന്‌ ദിവസം നീളുന്ന മിനി കാര്‍ഷിക മേളയില്‍ കാലി പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവക്കൊപ്പം വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ഉണ്ടാകും. തെങ്ങ്‌ കൃഷിയും കേരോല്‍പന്നങ്ങളും, റബര്‍-കാര്‍ഷിക മേഖലയുടെ പ്രതിസന്ധി, ജല സംരക്ഷണം, മല്‍സ്യ കൃഷി തുടങ്ങിയയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ്‌ സെമിനാറുകള്‍.

മേളയോട്‌ അനുബന്ധിച്ച്‌ മികച്ച കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാര സമര്‍പ്പണവും നടക്കും. പുരസ്‌കാരം 15ന്‌ വൈകിട്ട്‌ കൃഷി മന്ത്രി വി എസ്‌ സുനില്‍കുമാര്‍ വിതരണം ചെയ്യും.