ഗെയില്‍ വിരുദ്ധസമര സമിതിയുടെ നിയമസഭാമാര്‍ച്ച് ജനുവരി 24ന്

ഗെയില്‍ വിരുദ്ധ സമര സമിതി ഈ മാസം 24ന് നിയമ സഭാ മാര്‍ച്ച് നടത്തും. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കള്‍. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിന്റെതാണ് തീരുമാനം.

നിയമ സഭാ മാര്‍ച്ചിന് മുന്നോടിയായി പ്രാദേശികതലത്തില്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഗെയില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ വേണ്ടി ഫെബ്രുവരി 2ന് കോഴിക്കോട് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുമെന്നും ഈ മാസം 6ന് മലപ്പുറം കൊടൂരില്‍ പ്രതിരോധ സംഗമം സംഘടിപ്പിക്കുമെന്നും ഗെയില്‍ സമരസമിതി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News