സി.ബി.ഐയെ രാഷ്ട്രീയ ആയുധമാക്കി സി.പി.ഐ.എമ്മിനെ വേട്ടയാടുന്ന ബി.ജെ.പി. ആര്‍. എസ് എസ് ഗൂഢാലോചനക്കെതിരെ അണിനിരക്കുക

സി.ബി.ഐയെ രാഷ്ട്രീയ ആയുധമാക്കി സി.പി.ഐ.എം. നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടുന്ന ബി.ജെ.പി. ആര്‍. എസ് എസ് ഗൂഢാലോചനക്കെതിരെ അണിനിരക്കണമെന്ന് സി പി ഐ എം കോഴിക്കോട് ജില്ലാ സമ്മേളനം .പയ്യോളി മനോജ് കേസില്‍ നിയമ പരമായ നടപടി ക്രമങ്ങള്‍ പാലിക്കാതെയുള്ള അറസ്റ്റ് മനുഷ്യാവകാശങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു .സമ്മേളനത്തില്‍ ഇന്നും പൊതുചര്‍ച്ച തുടരും .

പയ്യോളി മനോജ് കേസുമായി ബന്ധപ്പെട്ട് സി.പി.ഐ.എം. ജില്ലാ കമ്മിറ്റി അംഗം ടി. ചന്തു മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള 9 പേരെ അറസ്റ്റ് ചെയ്ത സി.ബി.ഐ. നടപടിക്കെതിരെയാണ് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളനം പ്രമേയം പാസാക്കിയത് .

സിബിഐ യെ രാഷ്ട്രിയ ആയുധമാക്കി സി.പി.ഐ.എം. നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടുന്ന ബി.ജെ.പി. ആര്‍ എസ് എസ് ഗൂഢാലോചനക്കെതിരെ ജനങ്ങള്‍ അണിനിരക്കണമെന്നും സി.പി.ഐ എം. ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു.നിയമപരമായ നടപടി ക്രമങ്ങള്‍ പാലിക്കാതെ സി.പി.ഐ എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സി.ബി ഐ നടപടി മനുഷ്യാവകാശങ്ങളോടുള്ള വെല്ലുവിളിയാണ് .

അക്രമം അഴിച്ച് വിട്ടും സി.ബിഐ. യെ ഉപയോഗിച്ചുീ സി.പി.ഐ.എമ്മിനെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ് അറസ്റ്റെന്നും സമ്മേളനം വിലയിരുത്തി .

സമ്മേളനം രണ്ടാം ദിനവും തുടരുകയാണ് .ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള പൊതു ചര്‍ച്ച ഇന്നും തുടരും . വൈകിട്ട് ചര്‍ച്ചകള്‍ക്ക് നേതാക്കള്‍ മറുപടി പറയും .വ്യാഴാഴ്ച രാവിലെ പുതിയ ജില്ലാ കമ്മറ്റിയെയും ജില്ലാ സെക്രട്ടറിയേയും തിരഞ്ഞെടുക്കും .ഉച്ചക്ക് ശേഷം റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും നടക്കും . പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News