ഒടുവില്‍ തരൂരാശാനും ഇംഗ്ലിഷ് പി‍ഴച്ചു; സ്നേഹത്തോടെ പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ

കടുകട്ടി ഇംഗ്ളീഷ് പ്രയോഗം കൊണ്ട് നാട്ടുകാരെ ഞെട്ടിച്ചിട്ടുള്ള ശശി തരൂരിന് ഇത്തവണ പണികിട്ടി. ട്വിറ്ററിലെ വ്യാകരണ പിശക് ചൂണ്ടിക്കാട്ടി പൊങ്കാല ഇനിയും അടങ്ങിയിട്ടില്ല. ഫേസ്ബുക്ക് ലൈവ് കണ്ടവര്‍ക്ക് നന്ദി അറിയിച്ചുള്ള ട്വീറ്റിലാണ് വ്യാകരണപിശക് ഉള്ളത്.

പിശക് ചൂണ്ടിക്കാണിച്ചവരില്‍ എഴുത്തുകാരനായ സുഹൈല്‍ സേത്തും ഉള്‍പ്പെടുന്നു.തരൂരിന്റെ ട്വീറ്റില്‍ ദോസ് ഹും എന്നാണ് എഴുതിയിരിക്കുന്നത്. അത് ദോസ് ഓഫ് ഹും എന്നാണ് വേണ്ടതെന്നായിരുന്നു സുഹേലിന്റെ തിരുത്ത്

സുഹൈലിന്‍റെ ട്വീറ്റിന് പുറമേ പരിഹസിച്ചുള്ള ട്വീറ്റുകള്‍ നിറഞ്ഞു. തൊട്ടുപിന്നാലെ തന്നെ താനൊരു പാഠം പഠിച്ചു എന്ന് പറഞ്ഞുകൊണ്ട് ശശി തരൂരിന്റെ മറുപടിയുമെത്തി. ട്വീറ്റ് ബട്ടണ്‍ അമര്‍ത്തും മുന്‍പ് ഒന്ന് പരിശോധിക്കണമെന്ന് പാഠം പഠിച്ചുവെന്നാണ് തരൂരിന്‍റെ മറുപടി.

കഴിഞ്ഞ വര്‍ഷം Farrago എന്ന തരൂരിന്റെ പദപ്രയോഗം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ‘Exasperating farrago of distortions, misrepresentations & outright lies being broadcast by an unprincipled showman masquerading as a journalist’ എന്നായിരുന്നു സുനന്ദ വിഷയത്തിലെ ആരോപണത്തിന് തരൂര്‍ നല്‍കിയ മറുപടി.

വീണ്ടും ഒരു `thang Hoog hats’ നിമിഷം എന്നാണ് തരൂര്‍ അബദ്ധത്തെ വിശേഷിപ്പിക്കുന്നത്. പദ്മാവതി വിഷയത്തില്‍ തരൂരിന്‍റെ ട്വീറ്റിലെ അക്ഷര പിശകായിരുന്ന thang Hoog hats വലിയ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News