ആര്‍ക്കും തമാശയ്ക്ക് വിധേയരാക്കേണ്ടവരല്ല സ്ത്രീകള്‍; പത്മപ്രിയ പറയുന്നു

മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സ്ത്രീപക്ഷ സിനിമകളില്‍ അന്‍പത് ശതമാനം വിജയിച്ചപ്പോള്‍ പുരുഷ കേന്ദ്രീകൃത സിനിമകള്‍ പത്ത് ശതമാനം മാത്രമാണ് വിജയിച്ചതെന്ന് നടി പത്മപ്രിയ. സിനിമാ മേഖലയിലെ സ്ത്രീ അപമാനിക്കപ്പെട്ടാലോ, അവര്‍ക്ക് നേരെ ലൈംഗീകാതിക്രമം ഉണ്ടായാലോ വിമണ്‍ ഇനി സിനിമാ കളക്റ്റീവ് പ്രതികരിച്ചിരിക്കും എന്നും പത്മപ്രിയ പറഞ്ഞു.

സൂര്യ ഫെസ്റ്റിവെല്ലിലെ പ്രഭാഷണമേളയില്‍ സംസാരിക്കുമ്പോഴായിരുന്നു പത്മപ്രീയയുടെ പ്രതികരണം. ഇപ്പോഴുള്ള സിനിമാ സംഘടനകള്‍ക്കപ്പുറത്ത് ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യം വന്നപ്പോഴാണ് വിമണ്‍ ഇന്‍ സിനിമാ കളക്റ്റീവ് എന്ന പെണ്‍കൂട്ടായ്മ നിലവില്‍ വന്നത്. ഞങ്ങള്‍ 19 ശക്തരായ വനിതകള്‍ അതിന്റെ ഭാഗമാണ്.

സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരുടെ നിയമ സഹായത്തോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അമ്മ, പ്രഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങി നിലവിലുള്ള ഒരു സംഘടനയ്ക്കും എതിരല്ല വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്നും പത്മപ്രിയ പറഞ്ഞു.

ആര്‍ക്കും തമാശയ്ക്ക് വിധേയരാക്കേണ്ടവല്ല സ്ത്രീകള്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമം സിനിമാ മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. തുല്യവേദനവും, തുല്യ അവസരവുമാണ് ഞങ്ങള്‍ക്കു വേണ്ടതെന്നും പത്മപ്രിയ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News