നേട്ടമില്ലാതെ ഓഹരി സൂചികകള്‍ മൂന്നാം നാള്‍

മുംബൈ: രാജ്യത്തെ ഓഹരി സൂചികകളില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും വലിയ നേട്ടമില്ല. സെന്‍സെക്‌സ് 1.13 പോയന്റ് നേട്ടത്തില്‍ 33813.39ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ മൂന്ന് പോയന്റ് ഉയര്‍ന്ന് 10445.20ലുമെത്തി.

ബിഎസ്ഇയിലെ 1876 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 978 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.

വിപ്രോ, ഒഎന്‍ജിസി, ബജാജ് ഓട്ടോ, മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവയുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here