മെഡിക്കൽ ബന്ദിനിടെ രോഗിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഡോക്ടർമാർക്കെതിരെ കേസെടുത്തു

മെഡിക്കൽ ബന്ദിനിടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ രോഗിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഡോക്ടർമാർക്കെതിരെ സ്വമേധയാ കേസെടുത്തു.

രോഗികകളെ പരിശോധിച്ചു കൊണ്ടിരുന്ന വനിതാ ഡോക്ടറെ സമരത്തിന്‍റെ ഭാഗമായി സഹഡോക്ടർമാർ വിളിച്ചിറക്കി കൊണ്ടുപോയതാണ് സംഭവം.

ഡോക്ടർമാർ ചികിത്സ നിഷേധിച്ച് തെരുവിലിറങ്ങിയത് നിയമ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു.

മെഡിക്കൽ ബന്ദിന്‍റെ പേരിൽ സംസ്ഥാനത്ത് അടിയന്തിര ചികിത്സ ആവശ്യമുള്ള നൂറ് കണക്കിന് രോഗികൾ വലഞ്ഞത് മാപ്പർഹിക്കാത്ത കുറ്റമാണ്.

സംസ്ഥാനത്ത് നടന്ന ചികിത്സാ നിഷേധങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർ കമ്മീഷൻ നിർദേശം നൽകി.

സംസ്ഥാന പോലീസ് മേധാവി ജനറൽ ആശുപത്രിയിൽ ചികിത്സ നിഷേധിക്കപ്പെട്ട സംഭവo അന്വേഷിച്ച് നാലാഴ്ചക്കകം വിശദീകരണം നൽകണമെന്നും കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News