സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസിനെ സാക്ഷിയാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടത്തല്ല്

ഡീൻ കുര്യാക്കോസ് നടത്തുന്ന ജനകീയ വിചാരണ യാത്രക്കിടെയായിരുന്നു കൂട്ടത്തല്ല്. ഇടുക്കി ജില്ലാ മുൻ പ്രസിഡണ്ട് റോയി കെ പൗലോസിന്റെ അനുയായികൾ യോഗാധ്യക്ഷനായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി താജുദ്ദീനെ വേദിയിലെത്തി മർദ്ദിക്കുകയായിരുന്നു.

കെ എസ് യു സംസ്ഥാന സെക്രട്ടറി മാത്തുക്കുട്ടി, ഡിസിസി സെക്രട്ടറി ജിയോ മാത്യു, കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡണ്ട് ടോണി തോമസ്,മുൻ പ്രസിഡണ്ട് നിയാസ് കൂരാപ്പിള്ളി, യൂത്ത് കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡണ്ട് സാം ജേക്കബ് എന്നി വരാണ് താജുദ്ദീനെ മർദ്ദിച്ചത്.

തല്ലിയ വരെ തിരിച്ച് തല്ലാതെ മടങ്ങിപ്പോകില്ലെന്ന് ചില പ്രവർത്തകർ വാശി പിടിച്ചതോടെ രംഗം വീണ്ടും വഷളായി. ഒടുവിൽ ഡീൻ ഇടപെട്ട് തല്ലിയ വരെക്കൊണ്ട് പരസ്യമായി മാപ്പ് പറയിച്ചതോടെയാണ് സംഘർഷം അവസാനിച്ചത്.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഡീൻ കുര്യാക്കോസിനെ ഒതുക്കാനാണ് മുൻ ഡിസിസി പ്രസിഡണ്ട് അനുയായികളെ വിട്ട് പരിപാടി അലങ്കോലപ്പെടുത്തിയതെന്നാണ് ഡീ നിന്റെ അനുയായികൾ ആക്ഷേപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here