കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവ് അടക്കമുള്ളവരുടെ ശിക്ഷാ വിധി ഇന്ന്; പ്രായവും ആരോഗ്യ പ്രശ്‌നങ്ങളും പരിഗണിച്ച് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് ലാലു

റാഞ്ചി സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുന്നത്. ഇന്നലെ വിധി പ്രസ്താവിക്കാനിരിക്കെ അഭിഭാഷകന്‍ വിന്ദേശ്വരി പ്രസാദിന്റെ മരണത്തെ തുടര്‍ന്ന് വിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കാലിത്തീറ്റ കുംഭകോണക്കേസില്‍ സിബിഐ രജിസ്റ്റര്‍ചെയ്ത ആറ് കേസുകളില്‍ രണ്ടാമത്തെ കേസിലും ലാലു പ്രസാദ് യാദവ് അടക്കം 15പേര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ഡിസംബര്‍ 23നാണ് റാഞ്ചി സിബിഐ കോടതി കണ്ടെത്തിയത്.

മുന്‍ മുഖ്യമന്ത്രി ജഗ്നാഥ് മിശ്ര അടക്കം ആറ് പേരെ തെളിവുകളുടെ  അഭാവത്തില്‍ വെറുതെ വിടുകയും ചെയ്തിരുന്നു. 1991-94 കാലയളവില്‍ല്‍ ദിയോഗഢ് ജില്ലാ ട്രഷറിയില്‍ നിന്ന് വ്യാജരേഖകള്‍ ഉണ്ടാക്കി 90 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. ശിക്ഷ ഇന്നലെ വിധിക്കുമെന്നാണ് കോടതി നേരത്തെ തീരുമാനിച്ചരിരുന്നത്.

എന്നാല്‍ അഭിഭാഷകനായ വിന്ദേശ്വരി പ്രസാദിന്റെ മരണത്തെ തുടര്‍ന്ന് ശിക്ഷ വിധിക്കുന്നത് റാഞ്ചി സിബിഐ കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. താലു പ്രസാദിന് കുറഞ്ഞത് 5വര്‍ഷം മുതല്‍ 7 വര്‍ഷം വരെ തടവ് ലഭിച്ചേക്കുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അതേ സമയം യാദവിന്റെ പ്രായവും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ഏറ്റവും കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവു എന്ന ആവശ്യമുന്നയിക്കുമെന്ന് ലാലു പ്രസാദ് യാദവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

വിധി പ്രസ്താവത്തിനു പിന്നാലെ ജാമ്യാപേക്ഷ സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേ സമയം ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് ഉള്‍പ്പെടെ മൂന്ന് അര്‍ജെഡി നേതാക്കള്‍ക്ക് കോടതിയലക്ഷ്യത്തില്‍ ജനുവരി 23ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

കാലിത്തീറ്റ കുംഭകോണക്കേസില്‍ ഇവര്‍ ടത്തിയ പ്രസ്താവനകളെ തുടര്‍ന്നാണ് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News