വിവാദ ഭൂമിയിടപാട്; എറണാകുളം അങ്കമാലി അതിരൂപത നിര്‍ണ്ണായക വൈദിക സമിതി യോഗം ചേരും

എറണാകുളം അങ്കമാലി അതിരൂപതയിലെ നിര്‍ണ്ണായകമായ വൈദിക സമിതി യോഗം ഇന്ന്.സീറൊ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട് ചര്‍ച്ചചെയ്യാനാണ് യോഗം.കൊച്ചിയിലെ അതിരൂപതാ ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ ആരോപണ വിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും.ഭൂമിയിടപാട് അന്വേഷിച്ച വൈദിക കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നത്തെ യോഗത്തില്‍ അവതരിപ്പിക്കും.

രണ്ടാ‍ഴ്ച മുന്‍പ് ചേര്‍ന്ന വൈദിക സമിതി യോഗത്തില്‍ സീറൊ മലബാര്‍ സഭ ഭൂമിയിടപാട് സംബന്ധിച്ച് മാര്‍പ്പാപ്പക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇന്നത്തെ യോഗത്തിനു ശേഷം പരാതി വത്തിക്കാനിലേക്ക് അയക്കുമെന്നാണ് സൂചന.ഒരു വിഭാഗം വിശ്വാസികള്‍ ഇതിനകം മാര്‍പ്പാപ്പക്ക് പരാതി അയച്ചിരുന്നു.

ആറംഗ വൈദിക കമ്മീഷനാണ് ഭൂമിയിടപാടിനെക്കുറിച്ച് അന്വേഷണം നടത്തുന്നത്.ഈ മാസം 31നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്.എന്നാല്‍ ഇന്നത്തെ യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയാകും.

എറണാകുളം ജില്ലയുടെ ഹൃദയഭാഗത്ത് അതി രൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കര്‍ സ്ഥലം നിസ്സാര വിലയ്ക്ക് വിറ്റതും അതിന്‍റെ പണം സഭയുടെ അക്കൗണ്ടില്‍ എത്താതിരുന്നതും ഏറെ വിവാദമായിരുന്നു.

അതേ സമയം ഭൂമിയിടപാടിലെ വിശ്വാസ വഞ്ചനയും അ‍ഴിമതിയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി റെയ്ഞ്ച് ഐ ജി ക്ക് ക‍ഴിഞ്ഞ ദിവസം പരാതി ലഭിച്ചിരുന്നു.

സീറൊ മലബാര്‍ സഭയുടെ സിനഡ് ഈ മാസം 8 മുതല്‍ നടക്കാനിരിക്കുകയാണ്.ഇതിനു മുന്നോടിയായാണ് വൈദിക സമിതി ഇന്ന് യോഗം ചേരുന്നത്.തെരഞ്ഞടുക്കപ്പെട്ട 40 ഓളം വൈദികര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News