ബിജെപിയും ആർഎസ്സ്എസ്സുമാണ് തന്‍റെ പിന്നിലെന്ന് പറയാനുള്ള ചങ്കൂറ്റം രജനീകാന്ത് കാട്ടണമെന്ന് ബാല

ബിജെപിയും ആർ.എസ്സ്.എസ്സുമാണ് തന്റെ പിന്നിലെന്ന് പറയാനുള്ള ചങ്കൂറ്റം രജനീകാന്ത് കാട്ടണമെന്ന് പ്രശസ്ത തമിഴ് കാർട്ടൂണിസ്റ്റ് ബാല.തന്റെ കരങൾക്ക് ചലന ശേഷിയുള്ളിടത്തോളം കാലം കാർട്ടൂണുകളിലൂടെ ഏതു ഭരണകൂടത്തിന്റെ അനീതിയേയും ചോദ്യം ചെയ്യുമെന്നും ബാല കൈരളി പീപ്പിൾ ടിവിയോട് പറഞ്ഞു.

ബാല എന്ന കാർട്ടൂണിസ്റ്റിനെ ലോകം അറിയുന്നത് തമിഴ്നാട് സർക്കാരിനെ പരിഹസിച്ച് കാർട്ടൂൺ വരച്ചതിന് അദ്ദേഹം അറസ്റ്റ്ചെയ്യപ്പെട്ടപ്പോഴാണ്.

തിരുനൽവേലിയിൽ 4 അംഗ കുടുമ്പം സർക്കാരിൽ നിന്ന് നീതി കിട്ടാത്തതിനെ തുടർന്ന് ആത്മാഹൂതി ചെയ്ത സംഭവമാണ് ബാലയിലെ വിമർശകൻ പ്രതികരിച്ചത്.

അറസ്റ്റിന് ശേഷവും ബാല കരവിരുത് തുടർന്നപ്പോൾ എഫ്.ഐ.ആറിന്റെ എണ്ണം രണ്ടായി, പക്ഷെ ബാല പിന്നോട്ടില്ല.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നിലെ വർഗ്ഗീയ അജണ്ടയേയും ബാല വരച്ചു കാട്ടി മറുപടിയായി ലഭിച്ചത് തെറി അഭിഷേകമായിരുന്നുവെന്ന് ബാല പറഞ്ഞു.

സ്റ്റൈൽ മന്നന്റെ രാഷ്ട്രീയ പാർട്ടിക്ക് വ്യക്തമായ നയമില്ലെന്നും തമിഴ്നാട്ടിൽ കലാകാരന്മാർ അറസ്റ്റുചെയ്യപ്പെടുമ്പോൾ കേരളത്തിൽ ആദരിക്കപെടുന്നതിൽ അഭിമാനമുണ്ടെന്നും ബാല പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here