സംസ്ഥാനത്തെ നിരവധി പാലങ്ങള്‍ അപകടാവസ്ഥയിലെന്ന് പൊതുമരാമത്ത് വകുപ്പ്; 176 പാലങ്ങള്‍ പൊളിച്ച് പണിയണമെന്നും 1281 പാലങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ വേണമെന്നും റിപ്പോര്‍ട്ട്

സംസ്ഥാനത്തെ നിരവധി പാലങ്ങള്‍ അപകടാവസ്ഥയിലെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട്.176 പാലങ്ങള്‍ പൂര്‍ണ്ണമായും പൊളിച്ച് പണിയണമെന്നും 1281 പാലങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ ആവശ്യമാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രി ജി സുധാകരന്‍റെ നിര്‍ദേശപ്രകാരം പൊതുമരാമത്ത് വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരും പാലം വിഭാഗം എഞ്ചിനീയര്‍മാരുമാണ് സംസ്ഥാനത്തെ പാലങ്ങളുടെ സുരക്ഷാ പരിശോധന നടത്തിയത്.ജില്ലാ അടിസ്ഥാനത്തില്‍ ആകെ 2249 പാലങ്ങളുടെ അവസ്ഥയാണ് പരിശോധിച്ചത്.

ഇതില്‍ 603 പാലങ്ങള്‍ മാത്രമാണ് നല്ല നിലയിലുള്ളത്.176 പാലങ്ങള്‍ പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിക്കണം.1281 പാലങ്ങള്‍ക്ക് അറ്റകുറ്റപ്പണി വേണമെന്നും 200 പാലങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.കരാറുകാരുമായി ചേര്‍ന്ന് ചില ഉദ്യോഗസ്ഥര്‍ നടത്തിയ അ‍ഴിമതിയുടെ ഫലമാണിതെന്നാണ് ആക്ഷേപം.

145 പാലങ്ങള്‍ അപകടാവസ്ഥയിലായ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പാലങ്ങള്‍ അറ്റകുറ്റപ്പണി നടത്തേണ്ടത്. 20 വര്‍ഷത്തില്‍ താ‍ഴെ മാത്രം പ‍ഴക്കമുള്ള പാലങ്ങളും അപകടാവസ്ഥയിലായവയുടെ കൂട്ടത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News