മുത്തലാഖ് ബില്‍; കേന്ദ്രസര്‍ക്കാര്‍ കീ‍ഴടങ്ങുന്നു; പ്രതിപക്ഷത്തിന്‍റെ ആവശ്യത്തിനു മുന്നില്‍ മുട്ടുമടക്കി

മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തിനുമുന്നില്‍ കേന്ദ്രസര്‍ക്കാര്‍ കീ‍ഴടങ്ങുന്നു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാനുള്ള ആലോചനയിലാണ് കേന്ദ്രസര്‍ക്കാര്‍.

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. പ്രതിപക്ഷത്തെ ഐക്യം തകര്‍ക്കാനടക്കമുള്ള ശ്രമം സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. എന്നാല്‍ ഒന്നും വിലപ്പോയില്ല.

രാജ്യസഭയില്‍ മുത്തലാഖ് ബില്ലവതരണം ഇന്നലെ തടസ്സപ്പെട്ടിരുന്നു. ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്.

സെലക്ട് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തേണ്ട അംഗങ്ങളുടെ പേരുവിവരങ്ങള്‍ സഹിതം കോണ്‍ഗ്രസ്സ് നേതാവ് ആനന്ദ് ശര്‍മ്മ ഇന്നലെ പ്രമേയം അവതരിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here