മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പുതിയ പത്തുരൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് ഉടനെ പുറത്തിറക്കും. 100 കോടി നോട്ടുകള്‍ ഇതിനകംതന്നെ അച്ചടിച്ചതായി ആര്‍ബിഐ വൃത്തങ്ങള്‍ അറിയിച്ചു. ചോക്കലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്‍റെ ചിത്രവും പതിച്ചിട്ടുണ്ട്. പുതിയ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതിനുമുമ്പ് 2005ലാണ് പത്ത് രൂപ നോട്ടിന്‍റെ ഡിസൈന്‍ മാറ്റിയത്. ആഗസ്തില്‍ മഹാത്മാഗാന്ധി സീരിസിലുള്ള 200ന്‍റെയും 50ന്‍റെയും നോട്ടുകളും ആര്‍ ബി ഐ പുറത്തിറക്കിയിരുന്നു.
2016 നവംബറില്‍ 8ലെ 500, 1000 രൂപയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും മൂല്യമേറിയ നോട്ടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന പരാതി വ്യാപകമാവുകയാണ്. ഈ സാഹചര്യത്തില്‍ ഇതിനോടകം അച്ചടിച്ച 2.46 ലക്ഷം കോടി രുപയുടെ മൂല്യമുള്ള 2000 രൂപാ നോട്ടുകളുടെ വിതരണം ആര്‍ ബി ഐ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇപ്പോള്‍ വിപണിയിലുള്ളത് 13.3 ലക്ഷം കോടിയുടെ 2000, 500 കറന്‍സി നോട്ടുകളാണ്. അതേസമയം വിപണിയിലുള്ള 5 മുതല്‍ 200 രൂപാവരെയുള്ള നോട്ടുകളുടെ മൂല്യം 3.5 ലക്ഷം കോടി മാത്രമാണ്. ഈ അന്തരം ഇടപാടുകളെ സാരമായി ബാധിക്കുമെന്ന സാഹചര്യത്തിലാണ് 2000 ത്തിന്‍റെ അച്ചടിയും വിതരണവും നിര്‍ത്തിയതും ചെറിയ മൂല്യമുള്ള നോട്ടുകള്‍ കൂടുതല്‍ വിതരണം ചെയ്യുന്നതും. നോട്ട് നിരോധനത്തിന് ശേഷമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി 10,20 50 രൂപകളുടെ മുഷിഞ്ഞ നോട്ടുകള്‍ പോലും റിസര്‍വ് ബാങ്ക് വീണ്ടും ബാങ്കുകള്‍ക്ക് കൈമാറിയിരുന്നു.

Get real time update about this post categories directly on your device, subscribe now.