ഗംഭിര ലുക്കിലും മികച്ച വിലയിലും സാന്‍ട്രോ തിരിച്ചെത്തുന്നു; വിപണിയില്‍ തരംഗമാകാനുള്ള സവിശേഷതകള്‍ ഇങ്ങനെ

പതിനാറ് വര്‍ഷക്കാലം ഇന്ത്യന്‍ നിരത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഹ്യൂണ്ടായ് സാന്‍ട്രോ തിരിച്ചുവരവിന് തയ്യാറെടുക്കുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സാന്‍ട്രോ തിരിച്ചെത്തുന്നത്.

ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോഎക്‌സ്‌പോയിലൂടെ രണ്ടാം വരവുണ്ടാകും. സാന്‍ട്രോ എന്ന പേരില്‍ തന്നെയായിരിക്കും വിപണി കീഴടക്കാനെത്തുക.

പഴയ സാന്‍ട്രോയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഡിസൈന്‍ ശൈലിയാണ് പുത്തന്‍ സാന്‍ട്രോയുടെ സവിശേഷത. 1998 ല്‍ ഇന്ത്യന്‍ നിരത്തിലെത്തിയ സാന്‍ട്രോ 2014 ലാണ് ഇന്ത്യയില്‍ നിന്നും പിന്‍വാങ്ങിയത്. ഐ 10 മോഡലുകളെ പിന്‍വലിച്ചാകും സാന്‍ട്രോയെ തിരിച്ചെത്തിക്കുക.

ഉപഭോക്താക്കള്‍ക്കിടയിലുള്ള താല്പര്യവും സ്വീകാര്യതയുമാണ് സാന്‍ട്രോയെ തിരിച്ചെത്തിക്കാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here